Elige una pista para reproducir
Sencillo / Pista
പോകാതേ മിഴി നനഞ്ഞിടറി തൂവാതേ
മായാതേ മനം പിടയുമൊരു നോവോടേ
കണ്ണാടിയെന്നപോലെന്നെ കണ്ടതും നിൻ്റെ കണ്ണിലല്ലേ?
ഞാൻ തനിയെ നിന്നതും കൂടെ വന്നു നീ ജീവനേകിയില്ലേ?
കൂരിരുളിൻ പടവിൽ മുന്നിൽ മിന്നിത്തെളിയാൻ പൊന്നിൻതാരത്തിരിയായ് നീ
വിണ്ണിൽനിന്നും പറന്നെൻ നെഞ്ചിൻ കൊമ്പിലിരുന്നെ മാലാഘപ്പൂവിതളേ നീ
മായാജാലമേ, മായാതെങ്ങുമേ
മായാജാലമേ, മായാതെങ്ങുമേ
പോകാതേ മിഴി നനഞ്ഞിടറി തൂവാതേ
മായാതേ മനം പിടയുമൊരു നോവോടേ
വെറുതേയോർമ്മകൾ മഴനനയും അതിൽ തെളിയും നിൻ മുഖം കഥ പറയും
വേർപാടിൻ വേനൽ എരിയുന്നേയതിൽ നീയെന്ന തോന്നൽ കനലാകും
ഓമൽ തൂവൽ ചിറകിൽ എന്നെ ചുറ്റും ചിരിയെ
കാണാക്കാറ്റായ് മറയാതെ
കൂടെക്കൂടി തുടിച്ചും പാടിപ്പാടി പറഞ്ഞും
നീറും മൗനം പകരാതെ
മായാജാലമേ (മായാജാലമേ)
മായാതെങ്ങുമേ (മായാതെങ്ങുമേ)
മായാജാലമേ (മായാജാലമേ)
മായാതെങ്ങുമേ
കൂരിരുളിൻ പടവിൽ മുന്നിൽ മിന്നിത്തെളിയാൻ
പൊന്നിൻതാരത്തിരിയായ് നീ (മായാജാലമേ)
വിണ്ണിൽനിന്നും പറന്നെൻ നെഞ്ചിൻ കൊമ്പിലിരുന്നെ
മാലാഘപ്പൂവിതളേ നീ (മായാജാലമേ)
പോകാതേ മിഴി നനഞ്ഞിടറി തൂവാതേ
(മായാജാലമേ)
മായാതേ മനം പിടയുമൊരു നോവോടെ (മായാജാലമേ)