Elige una pista para reproducir
അ ആ
നിലാമലരേ നിലാമലരേ
പ്രഭാകിരണം വരാറായി
നിലാമലരേ നിലാമലരേ
പ്രഭാകിരണം വരാറായി
സുഗന്ധം മായല്ലേ
മരന്ദം തീരല്ലേ
കെടാതെൻ നാളമേ
നാളമേ ആളൂ നീ
നിലാമലരേ
നിലാമലരേ
പ്രഭാകിരണം വരാറായി
മഴവിരലിൻ ശ്രുതി ആ
മണലിലൊരു വരി
എഴുതുമോ ഇനി
ഒരു ജലകണം പകരുമോ ഇനി
ഒരു നറുമൊഴി അതുമതി ഇനി
ഈറൻ കാറ്റിൽ പാറി
ജീവോന്മാദം ചൂടി
പോരൂ പൂവിതളേ
നിലാമലരേ നിലാമലരേ
പ്രഭാകിരണം വരാറായി
ആ ആ ആ ആ
നിമിഷശലഭമേ വരൂ വരൂ വരൂ
നിമിഷശലഭമേ മധു നുകരൂ ഇനി
ഉദയകിരണമേ കനകമണിയൂ നീ
ജനലഴികളിൽ കുറുകുമോ കിളി
ഒഴുകുമോ നദി
മരുവിലും ഇനീ
ഏതോ തെന്നൽ തേരിൽ
മാരിപ്പൂവും ചൂടി
പോരൂ കാർമുകിലേ
നിലാമലരേ നിലാമലരേ
പ്രഭാകിരണം വരാറായി