Elige una pista para reproducir
Sencillo / Pista
കണ്ണോടു കണ്ടപ്പോൾ കണ്ടെത്തീ ഞാൻ
ആയിരം താരകൾ പൂത്തുവെന്ന്
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞൂ
കാണാതെ വയ്യെന്ന തോന്നലായീ
കണ്ടിട്ടും കണ്ടിട്ടും പോരാതായീ
തൊട്ടപ്പോൾ ആത്മാവിൽ തേൻ നിറഞ്ഞൂ
പൂപ്പോലെ നീ വിരിഞ്ഞൂ
ഉള്ളിലൊളിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങടെ തുള്ളികളായ്
കണ്ട നേരം കൊണ്ടലായീ
കൊണ്ടലിൽ മിന്നലായീ
മിന്നൽവള കയ്യിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല
മാരിവില്ലാണു നീ
മിന്നൽവള കയ്യിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല
മാരിവില്ലാണു നീ