Elige una pista para reproducir

കണ്ണനുണ്ണിയേ കൈവണങ്ങവേ
വെണ്ണപോലെ ഞാൻ ഉരുകിയോ ഹരേ
കണ്ണനുണ്ണിയേ കൈവണങ്ങവേ
വെണ്ണപോലെ ഞാൻ ഉരുകിയോ ഹരേ
സ്വർണ്ണമുരളിതൻ മൂളൽ കേൾക്കയെൻ
കാതിലും കരളിലും കവിത പെയ്തുവോ
കൃഷ്ണ കൃഷ്ണ പാഹിമാം
കൃഷ്ണ പാഹിമാം
കൃഷ്ണ കൃഷ്ണ പാഹിമാം
കൃഷ്ണ പാഹിമാം
കൃഷ്ണ കൃഷ്ണ പാഹിമാം
കൃഷ്ണ പാഹിമാം
കൃഷ്ണ കൃഷ്ണ പാഹിമാം
കൃഷ്ണ പാഹിമാം
കണ്ണനുണ്ണിയേ കൈവണങ്ങവേ
വെണ്ണപോലെ ഞാൻ ഉരുകിയോ ഹരേ
കുറിയ പീലിയും കുറികൾ വാകയും
മിഴിയൊഴിഞ്ഞു ഞാൻ നോക്കി നിൽക്കവേ
കുറിയ പീലിയും കുറികൾ വാകയും
മിഴിയുഴിഞ്ഞു ഞാൻ നോക്കി നിൽക്കവേ
അരിയ കളഭ കലശമൊഴുകി നെഞ്ചിലീശ്വരാ
അരിയ കളഭ കലശമൊഴുകി നെഞ്ചിലീശ്വരാ
നിൻ്റെ കാൽ മൂടുമീ പൂവിലൊന്നാകുവാൻ
പുണ്യമേകണേ നീ ഹരിനാമ ശ്യാമ കൃഷ്ണാ
കണ്ണനുണ്ണിയേ കൈവണങ്ങവേ
വെണ്ണപോലെ ഞാൻ ഉരുകിയോ ഹരേ
മഞ്ജുളാലിലെ ഇലകളായ് മനം
മന്ത്രം ഉരുവിടും സുഖദ രാത്രിയിൽ
മഞ്ജുളാലിലെ ഇലകളായ് മനം
മന്ത്രം ഉരുവിടും സുഖദ രാത്രിയിൽ
വെറുതെ മിഴിയിലൊഴുകീ ജലധാരയീശ്വരാ
വെറുതെ മിഴിയിലൊഴുകീ ജലധാരയീശ്വരാ
നിൻ്റെ കാർകൂന്തലിൽ ചാർത്തുവാൻ ഞാൻ തരും
പൂക്കളേൽക്കണേ നീ പുരുഷാർത്ഥ സാര രൂപാ
കണ്ണനുണ്ണിയേ കൈവണങ്ങവേ
വെണ്ണപോലെ ഞാൻ ഉരുകിയോ ഹരേ
കണ്ണനുണ്ണിയേ കൈവണങ്ങവേ
വെണ്ണപോലെ ഞാൻ ഉരുകിയോ ഹരേ
സ്വർണ്ണമുരളിതൻ മൂളൽ കേൾക്കയെൻ
കാതിലും കരളിലും കവിത പെയ്തുവോ
കൃഷ്ണ കൃഷ്ണ പാഹിമാം
കൃഷ്ണ പാഹിമാം
കൃഷ്ണ കൃഷ്ണ പാഹിമാം
കൃഷ്ണ പാഹിമാം
കൃഷ്ണ കൃഷ്ണ പാഹിമാം
കൃഷ്ണ പാഹിമാം
കൃഷ്ണ കൃഷ്ണ പാഹിമാം
കൃഷ്ണ പാഹിമാം
കണ്ണനുണ്ണിയേ കൈവണങ്ങവേ
വെണ്ണപോലെ ഞാൻ ഉരുകിയോ ഹരേ