Elige una pista para reproducir

Sencillo / Pista
എവിടെയോ ഓഓഓ
കളഞ്ഞുപോയ
കൗമാരം
ഇന്നെന്റെ ഓർമയിൽ തിരയുന്നു
ഇന്നെന്റെ ഓർമയിൽ ഞാൻ തിരയുന്നു
എവിടെയോ
കളഞ്ഞുപോയ കൗമാരം
ഇന്നെന്റെ ഓർമയിൽ തിരയുന്നു
ഇന്നെന്റെ ഓർമയിൽ ഞാൻ തിരയുന്നു
ഇലഞ്ഞിക്കൽ പൂക്കുന്ന ഗ്രാമത്തിലോ
നിഴലിന്മേൽ നിഴൽ വീഴും നഗരത്തിലോ
ഇലഞ്ഞിക്കൽ പൂക്കുന്ന ഗ്രാമത്തിലോ
നിഴലിന്മേൽ നിഴൽ വീഴും നഗരത്തിലോ
എവിടെയോ
എവിടെയോ
മിഴികളിൽ ഒരു തുള്ളി വെളിച്ചത്തിനായ്
വഴിപാട് ഹോമിച്ച നടക്കാവിലോ
മിഴികളിൽ ഒരു തുള്ളി വെളിച്ചത്തിനായ്
വഴിപാട് ഹോമിച്ച നടക്കാവിലോ
മനസ്സിന്റെ വീണയിൽ
അപസ്വരം മീട്ടുവാൻ
മടിക്കാത്ത കാലത്തിൻ മടിത്തട്ടിലോ
എവിടെയോ കളഞ്ഞു പോയ
കൗമാരം
ഇന്നെന്റെ ഓർമയിൽ തിരയുന്നു
ഇന്നെന്റെ ഓർമയിൽ ഞാൻ തിരയുന്നു
മറക്കുവാൻ കഴിയാത്ത ബന്ധങ്ങളും
മരിക്കാത്ത വാചാല നിമിഷങ്ങളും
മറക്കുവാൻ കഴിയാത്ത ബന്ധങ്ങളും
മരിക്കാത്ത വാചാല നിമിഷങ്ങളും
കൊതിയോടെ ഒരുനോക്ക് കണികാണുവാൻ
തുടിക്കുന്ന ഹൃദയത്തിൻ വഴിവക്കിലോ
എവിടെയോ
കളഞ്ഞുപോയ കൗമാരം
ഇന്നെന്റെ ഓർമയിൽ തിരയുന്നു
ഇന്നെന്റെ ഓർമയിൽ ഞാൻ തിരയുന്നു