Elige una pista para reproducir
അവർ തന്നൊരറിവിൽ
പലനാളായ് നാം പാടീ
പല കോലങ്ങളിലാടീ
തേടീ കഥകൾ
പാടിപ്പറഞ്ഞ കഥകൾ
നാവേറിയ നേരിൻ ചരിതം
മാറീ കഴുവേറീ കുഴിമാടങ്ങളിലായ്
ആരുതീർത്ത മതിലിത്
ആരെ കാത്ത മടയിത്
കൺകാണാ ചതികളിൽ
വഴുതിവീണ വിടുതല്‍
ആര് കണ്ട കനവിത്
ആർക്ക് വേണ്ടിയെഴുതിയത്
ആരുമില്ലാത്തവർക്ക്
നീയെന്ന നുണയത്
ആരുതീർത്ത മതിലിത്
ആരെ കാത്ത മടയിത്
കൺകാണാ ചതികളിൽ
വഴുതിവീണ വിടുതല്‍
ആര് കണ്ട കനവിത്
ആർക്ക് വേണ്ടിയെഴുതിയത്
ആരുമില്ലാത്തവർക്ക്
നീയെന്ന നുണയത്
ദൂരമിനിയും ബാക്കീ
പല കാലങ്ങളിലോടീ
ഏറെ കാതങ്ങൾ താണ്ടീ
നാം ചിലർ മാത്രമായീ
ആർക്കെല്ലാം വേണ്ടി
ആരെയെല്ലാം വാഴ്ത്തി നാം
ഉയിരോളമേറ്റീ പല
പോർവിളികൾ മുഴക്കീ നാം
എത്ര പേര് ചത്തു വീണതെത്ര
ചോര ചിന്തി മണ്ണിൽ
എത്ര നോവ് തങ്ങി
വാനിൽ അത്രമേൽ
സഹിച്ചു നമ്മൾ
ഇനിയും കാണാത്തോരുടയോന്റെ വാക്കിൽ
കനവുകൾ കൊരുത്തു
ഏറെ കണ്ണീർ പൊഴിച്ചു നമ്മൾ
കനലിൽ ചവിട്ടിയെത്രയുടലിൽ
നാം ചോര വീഴ്ത്തി
കാണങ്ങൾ വിറ്റു നാം
കാലം കരുവാക്കി നമ്മെ
വഴികൾ വെട്ടി നാം
അരികിലേക്കറ്റിയെന്തേ
ആർക്കും വേണ്ടാത്ത
ലോകങ്ങൾ പേറി നാം
ആടീ പല കഥകൾ
തേടീ നേർ മൊഴികൾ
നേരിൻ കടങ്കഥകൾ
ഇന്നവ പഴങ്കഥകൾ
ആടീ പല കഥകൾ
തേടീ നേർ മൊഴികൾ
നേരിൻ കടങ്കഥകൾ
ഇന്നവ പഴങ്കഥകൾ
ഞാനും നീയുമെന്ന്
പല തട്ടിൽ പിരിച്ചു നമ്മെ
പല കൂട്ടിലടച്ചു പണ്ടേ
പല ലോകം തന്നേ
പല ജാതി പല മതങ്ങൾ
പല മനുഷ്യർ പല വെറികൾ
പല ഉടലുകൾ പല ഉറവുകൾ
പല കടലുകൾ പല കരകൾ
പോർവിളികൾ പോർക്കളങ്ങൾ
ആർപ്പുവിളികൾ നിലവിളികൾ
കുരുതികളായ് തീർന്നേ
പോരാടിയ നമ്മൾ
കൊന്നതെത്ര പേരെ നീ
കണ്ട് നിന്നതെത്ര കാലം
നിന്റെ മർദ്ദനങ്ങളിൽ
തല താഴ്ത്തിയതെൻ മാനം
പറഞ്ഞ ഓരോ പഴിയിലും
കിടപ്പതുണ്ട് നിൻ പാഠം
അറിഞ്ഞ ഓരോ നൊടിയിലും
തുളഞ്ഞു പോയതേറെ ആഴം
ഒരേ മണ്ണിലറുതി ഒരേ ചുവപ്പ് രക്തം
ഒരേ വിണ്ണ് മേലെ ഒരേ നീലയെങ്ങും
ഒരേ മണ്ണിലറുതി ഒരേ ചുവപ്പ് രക്തം
ഒരേ വിണ്ണ് മേലെ ഒരേ നീലയെങ്ങും
ഒരേ മണ്ണിലറുതി ഒരേ ചുവപ്പ് രക്തം
ഒരേ വിണ്ണ് മേലെ ഒരേ നീലയെങ്ങും
എന്തിന്ന് കാക്കണം
ആരെ ഇനിയും വാഴ്ത്തണം
പോരിന് കൂട്ടണം
കുഞ്ഞു മിഴി നനയ്ക്കണം
മാറ്റമുണ്ടാകണം
അറിവായുധമാക്കണം
പോരൊഴിവാക്കണം
ഉള്ളിലലിവ് കാക്കണം
വരും കാലമോർക്കണം
എല്ലാം നാമോർക്കണം
അവരെയും ഓർക്കണം
ഈ മണ്ണിൽ നാം വാഴണം
മാറ്റമുണ്ടാകണം
അറിവായുധമാക്കണം
പോരൊഴിവാക്കണം
ഉള്ളിലലിവ് കാക്കണം
വിടുതൽ ദൂരെയുണ്ട്
കാലം കരുതണുണ്ട്
അടയാത്ത മിഴികളുണ്ട്
തളരാതെ കാക്കണുണ്ട്
ചേരാൻ കൈകളുണ്ട്
ഇടറാത്ത കാൽകളുണ്ട്
പതറാത്ത മെയ്യതുണ്ട്
പൊലിയാത്ത മനമതുണ്ട്
ഉള്ളിൽ കനലതുണ്ട്
അണയാതെ എരിവതുണ്ട്
അടരാതെ നമ്മളുണ്ട്
വിടരാൻ വസന്തമുണ്ട്
ഉള്ളിൽ കനലതുണ്ട്
അണയാതെ എരിവതുണ്ട്
അടരാതെ നമ്മളുണ്ട്
വിടരാൻ വസന്തമുണ്ട്
അവർ തന്നൊരറിവിൽ
പലനാളായ് നാം പാടീ
പല കോലങ്ങളിലാടീ
തേടീ കഥകൾ
പാടിപ്പറഞ്ഞ കഥകൾ
നാവേറിയ നേരിൻ ചരിതം
മാറീ കഴുവേറീ കുഴിമാടങ്ങളിലായ്
ആരുതീർത്ത മതിലിത്
ആരെ കാത്ത മടയിത്
കൺകാണാ ചതികളിൽ
വഴുതിവീണ വിടുതല്‍
ആര് കണ്ട കനവിത്
ആർക്ക് വേണ്ടിയെഴുതിയത്
ആരുമില്ലാത്തവർക്ക്
നീയെന്ന നുണയത്
ആരുതീർത്ത മതിലിത്
ആരെ കാത്ത മടയിത്
കൺകാണാ ചതികളിൽ
വഴുതിവീണ വിടുതല്‍
ആര് കണ്ട കനവിത്
ആർക്ക് വേണ്ടിയെഴുതിയത്
ആരുമില്ലാത്തവർക്ക്
നീയെന്ന നുണയത്
ആരുതീർത്ത മതിലിത്
ആരെ കാത്ത മടയിത്
കൺകാണാ ചതികളിൽ
വഴുതിവീണ വിടുതല്‍
ആര് കണ്ട കനവിത്
ആർക്ക് വേണ്ടിയെഴുതിയത്
ആരുമില്ലാത്തവർക്ക്
നീയെന്ന നുണയത്
ആരുമില്ലാത്തവർക്ക്
നീയെന്ന നുണയത്