Elige una pista para reproducir
കാണാമുള്ളാൽ ഉള്നീറും
നോവാണനുരാഗം
നോവുമ്പോളും തേനൂറും
സുഖമാണനുരാഗം
എന്നിൽ നീ നിന്നിൽ ഞാനും
പതിയെ പതിയെ
അതിരുകളുരുകി അലിയേ
ഏറെദൂരെയെങ്കിൽ നീ
എന്നുമെന്നെയോര്ക്കും
നിന്നരികിൽ ഞാനണയും
കിനാവിനായ് കാതോർക്കും
വിരഹമേ ആ ആ
വിരഹമേ നീയുണ്ടെങ്കിൽ
പ്രണയം
പടരും സിരയിലൊരു തീയലയായ്
കാണാ മുള്ളാൽ ഉള്നീറും
നോവാണനുരാഗം
നീരണിഞ്ഞു മാത്രം വളരുന്ന വല്ലിപോലെ
മിഴിനനവിൽ പൂവണിയും
വസന്തമാണനുരാഗം
കദനമേ
കദനമേ നീയില്ലെങ്കിൽ
പ്രണയം
തളരും വെറുതെയൊരു പാഴ് കൊടിയായ്
കാണാ മുള്ളാൽ ഉള്നീറും
നോവാണനുരാഗം
നോവുമ്പോഴും തേനൂറും
സുഖമാണനുരാഗം
എന്നിൽ നീ നിന്നിൽ ഞാനും
പതിയെ പതിയെ
അതിരുകളുരുകി അലിയേ
ഓ ഓ ഓ ഓ