Elige una pista para reproducir
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നിടുമ്പോള്‍
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നിടുമ്പോള്‍
നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ
ഓ എന്റെ സ്നേഹമേ വന്നു നിറഞ്ഞീടണേ
ഓ എന്റെ സ്നേഹമേ വന്നു നിറഞ്ഞീടണേ
എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു
എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു
കണ്ടില്ലാരുമെന്‍ നന്മകളൊന്നും
അന്യയായെന്നെ തള്ളിയല്ലോ
ഓ എന്റെ സ്നേഹമേ ശാന്തിയായ് വന്നീടണേ
ഓ എന്റെ സ്നേഹമേ ശാന്തിയായ് വന്നീടണേ
സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി
സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി
എന്നെ ഉയര്‍ത്തും നാഥനു വേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
ഓ എന്റെ സ്നേഹമേ കാവലായ് വന്നീടണേ
ഓ എന്റെ സ്നേഹമേ കാവലായ് വന്നീടണേ
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നിടുമ്പോള്‍
നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ
ഓ എന്റെ യേശുവേ ഞാനെന്നും നിന്റേതല്ലോ
ഓ എന്റെ യേശുവേ നീയെന്നും എന്റേതല്ലോ
നീയെന്നും എന്റേതല്ലോ
നീയെന്നും എന്റേതല്ലോ