
ഹിമകണമണിയുമീ മലരിതൾ
തഴുകുമൊരിളവെയിൽ വിരലുകളേ
അലകളിലിളകിയുമിലകളിലിടറിയുമീ വഴിയേ
കനികളിൽ നിറയുമീ മധുരസ
കണികകൾ നുകരുക കുരുവികളേ
വരിക പുൽത്തുമ്പിലരിയ
നീർത്തുള്ളിയെഴുതിയ കവിതയിലെ
വരിപോൽ
ഹിമകണമണിയുമീ മലരിതൾ
തഴുകുമൊരിളവെയിൽ വിരലുകളേ
അലകളിലിളകിയുമിലകളിലിടറിയുമീ വഴിയേ
ഈ മാനം കാണേ രൂപം മാറി മേലേ
കാർമേഘക്കീറിൽ വർണ്ണം വാരിത്തൂകി
നീരോളം മെല്ലെക്കാലിൽ തൊട്ടു താഴേ
ആ താളച്ചേലിൽ നീന്തീ തൂവൽ പോലെ
പോയ്മറഞ്ഞൊരാ സന്ധ്യകൾ തൻ
കദനം വിഫലം
വിരസ ജന്മത്തിലസുലഭാനന്ദ
നിമിഷവുമിനിയുണരാൻ
പോരൂ
ഹിമകണമണിയുമീ മലരിതൾ
തഴുകുമൊരിളവെയിൽ വിരലുകളേ
അലകളിലിളകിയുമിലകളിലിടറിയുമീ വഴിയേ
ഉ ഉ ഉ ഉ
വാൽ കണ്ണും പൂട്ടിക്കാലം കാത്തൂ പീലി
ഈ നീലാകാശം കാണാതേതോ താളിൽ
പാഴ് മണ്ണിൻ തേടിത്തേടിപ്പോകും വേരിൽ
പൂക്കാലം തീർക്കും മായാ മന്ത്രം ചേർക്കൂ
ആരുമോർത്തിടാതെ ഇരുളിൽ
തെളിയും തിരികൾ
ഒരു നിലാവിൻ്റെയരുമയായ്
നീളുമിതളുകളിനി തഴുകാം
പോരൂ
ഹിമകണമണിയുമീ മലരിതൾ
തഴുകുമൊരിളവെയിൽ വിരലുകളേ
അലകളിലിളകിയുമിലകളിലിടറിയുമീ വഴിയേ
കനികളിൽ നിറയുമീ മധുരസ
കണികകൾ നുകരുക കുരുവികളേ
വരിക പുൽത്തുമ്പിലരിയ
നീർത്തുള്ളിയെഴുതിയ കവിതയിലെ
വരിപോൽ