Elige una pista para reproducir
Sencillo / Pista
അയ്യോ കണക്ക് കണക്ക് അയ്യയ്യോ കിഴിച്ച് പെരുത്ത്
അയ്യോ ഹരിച്ച് ഗുണിച്ച് വയ്യല്ലോ
അയ്യോ കണക്ക് കണക്ക് അയ്യയ്യോ തലയ്ക്ക് പെരുപ്പ്
അയ്യോ പെരുത്ത കുരുക്ക് വീണല്ലോ
തലങ്ങും വെലങ്ങും കണക്ക് അമ്മമ്മോ
ശരിക്കും കടലിൻ നടുക്ക് പെട്ടല്ലോ
അയ്യോ കണക്ക് കണക്ക് അയ്യയ്യോ കിഴിച്ച് പെരുത്ത്
അയ്യോ ഹരിച്ച് ഗുണിച്ച് വയ്യല്ലോ
ചുവടിടറി വീഴാതൊന്നീ ഗണിതമലയേറിപ്പോകാൻ
ദുരിതവഴി താണ്ടും സൂത്രം ചെറുഗുളികയായ് കൈയ്യിലേകുമോ
അളവുകളിലാണെന്നെന്നും ഭൂമിയുടെ താളം പോലും
പഠനമുറിയാണീ ലോകം നീളെയറിവ്
മാനസമേ ഇനി നീയറിയൂ തളരാതുയരൂ
ജീവിതം പരീക്ഷയെന്ന നേരറിഞ്ഞു പുഞ്ചിരിച്ചു
ഉള്ളിൽ ആശിച്ചൊരുന്നമെത്തണം
കണ്ണീരില്ലാത്ത നാളിലെത്തണം
പൂജ്യത്തിൽ നിന്നും ഒന്നിലെത്തുവാൻ
ഇത്രയും നേരമോ ഇത്രയും ദൂരമോ
ഉള്ളിൽ ആശിച്ചൊരുന്നമെത്തണം
കണ്ണീരില്ലാത്ത നാളിലെത്തണം
പൂജ്യത്തിൽ നിന്നും ഒന്നിലെത്തുവാൻ
ഇത്രയും നേരമോ ഇത്രയും ദൂരമോ
രമ്പമ്പ രമ്പ രമ്പ രമ്പരം രമ്പമ്പ രമ്പ രമ്പ രമ്പരം
രമ്പമ്പ രമ്പ രമ്പ രമ്പരം രമ്പരം രമ്പരം രമ്പരം രമ്പരം
ചുവടിടറി വീഴാതൊന്നീ ഗണിതമലയേറിപ്പോകാൻ
ദുരിതവഴി താണ്ടും സൂത്രം ചെറുഗുളികയായ് കൈയ്യിലേകുമോ
അളവുകളിലാണെന്നെന്നും ഭൂമിയുടെ താളം പോലും
പഠനമുറിയാണീ ലോകം നീളെയറിവ്
മാനസമേ ഇനി നീയറിയൂ തളരാതുയരൂ
ജീവിതം പരീക്ഷയെന്ന നേരറിഞ്ഞു പുഞ്ചിരിച്ചു
ഉള്ളിൽ ആശിച്ചൊരുന്നമെത്തണം
കണ്ണീരില്ലാത്ത നാളിലെത്തണം
പൂജ്യത്തിൽ നിന്നും ഒന്നിലെത്തുവാൻ
ഇത്രയും നേരമോ ഇത്രയും ദൂരമോ
ഉള്ളിൽ ആശിച്ചൊരുന്നമെത്തണം
കണ്ണീരില്ലാത്ത നാളിലെത്തണം
പൂജ്യത്തിൽ നിന്നും ഒന്നിലെത്തുവാൻ
ഇത്രയും നേരമോ ഇത്രയും ദൂരമോ