Elige una pista para reproducir

ഉയരും മഞ്ഞലയിൽ
മറയും ഇന്നലെകൾ
ഒരു പൂക്കാലം പൊഴിയുമീ ഇലകൾ
മനസ്സിലീ ഓർമ്മകൾ
കുരുന്നുപൂക്കളായ് വിടർന്നു നിന്നോ
അടർന്നൊരീ മോഹവും
കൊരുത്തു ചേർത്തുവോ നിറങ്ങളാലേ
അറിയാതെ നെഞ്ചിൻ്റെ ഇഴകളിലാരോ
നെയ്ത പ്രിയമോലും ആ മുഖമോന്നു കാണാനായ്
വിരുന്നു വരാനായ്
പിരിയാതെ പോയൊരാ വഴിത്താരിൽ
നിറയേ പൊഴിഞ്ഞൊരോർമ പൊൻമാരി തന്നിൽ
നനഞ്ഞു നീ
ധ ധ രാ ര നാ ന നാ ന
ആ ആ
തിരികേ മടങ്ങുന്നൊരലകളിലേ വെൺ
മൺതരികൾ പോലെ ഓർമകളൂറി നിന്നില്ലേ
നിറഞ്ഞ നിലാവിൽ
പറയാതെ നിന്ന വാക്കിലെല്ലാമേ
അറിയാതെ പോയ തീരാമോഹങ്ങൾ നിന്നിൽ
കവിതയായ്