Elige una pista para reproducir
Sencillo / Pista
ഉടലേകതാരയായ് നെഞ്ചിൻമിടിപ്പിടം കയ്യിലെ താളമായ് ആത്മാവു നാദമായ്
ആകാശമാം ശ്രുതി ചേർത്തു നീ പാടുന്നു
ഉയിരിന്റെ പാട്ട് തുയിരിന്റെ പാട്ട് ഉലകിന്റെ ഉടയോനു പാട്ട്

ഉൾക്കാടു ജടമുടിത്തുമ്പിളക്കി അറിയാതെ ചുവടു വയ്ക്കുമ്പോൾ

കണ്ണിലെ വേനൽ പുഴയിൽ പ്രതീക്ഷതൻ വെള്ളിവെളിച്ചം ഇറ്റുമ്പോൾ

ഗാനത്തിനാഴത്തിൽ മീനുപോൽ ചിന്തകൾ മെല്ലെ പുതഞ്ഞു നീന്തുന്നു
ഉറവായ പാട്ട് ഉരുകുന്ന പാട്ട്
ഉറവായ പാട്ട് ഉരുകുന്ന പാട്ട് കതിരവനായുള്ള പാട്ട്
ഉടലേകതാരയായ് നെഞ്ചിൻമിടിപ്പിടം കയ്യിലെ താളമായ് ആത്മാവു നാദമായ്
ആകാശമാം ശ്രുതി ചേർത്തു നീ പാടുന്നു
ഉയിരിന്റെ പാട്ട് തുയിരിന്റെ പാട്ട് ഉലകിന്റെ ഉടയോനു പാട്ട്
ഉയിരിന്റെ പാട്ട് തുയിരിന്റെ പാട്ട്
ഉയിരിന്റെ പാട്ട് തുയിരിന്റെ പാട്ട് ഉലകിന്റെ ഉടയോനു പാട്ട്
ഉലകിന്റെ ഉടയോനു പാട്ട്