Elige una pista para reproducir
Sencillo / Pista
ലാലാലാ ലാലാലാലാലാ
ലാലാലാ ലാലാലാലാ
ലാലാലാ ലാലാലാലാലാ
ലാലാലാ ലാലാലാലാ
തുമ്പീ വാ തുമ്പക്കുടത്തിൻ
തുഞ്ചത്തായ് ഊഞ്ഞാലിടാം
തുമ്പീ വാ തുമ്പക്കുടത്തിൻ
തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശപ്പൊന്നാലിന്നിലകളെ
ആയത്തിൽ തൊട്ടേ വരാം
ആകാശപ്പൊന്നാലിന്നിലകളെ
ആയത്തിൽ തൊട്ടേ വരാം
തുമ്പീ വാ തുമ്പക്കുടത്തിൻ
തുഞ്ചത്തായ് ഊഞ്ഞാലിടാം
തുമ്പീ വാ തുമ്പക്കുടത്തിൻ
തുഞ്ചത്തായ് ഊഞ്ഞാലിടാം
ലാലാലാ ആ ലാലാ
ആ ലാലാലാ ആ ലാലാ
മന്ത്രത്താൽ പായുന്ന കുതിരയെ
മാണിക്യ കയ്യാൽ തൊടാം
മന്ത്രത്താൽ പായുന്ന കുതിരയെ
മാണിക്യ കയ്യാൽ തൊടാം
ഗന്ധർവ്വൻ പാടുന്ന മതിലക
മന്ദാരം പൂവിട്ട തണലിൽ
ഗന്ധർവ്വൻ പാടുന്ന മതിലക
മന്ദാരം പൂവിട്ട തണലിൽ
ഊഞ്ഞാലേ പാടാമോ
ഊഞ്ഞാലേ പാടാമോ
മാനത്തെ മാമൻ്റെ തളികയിൽ
മാമുണ്ണാൻ പോകാമൊ നമുക്കിനി
തുമ്പീ വാ തുമ്പക്കുടത്തിൻ
തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശപ്പൊന്നാലിന്നിലകളെ
ആയത്തിൽ തൊട്ടേ വരാം
പണ്ടത്തെ പാട്ടിൻ്റെ വരികള്‍
ചുണ്ടത്ത് തേൻതുള്ളിയായ്
പണ്ടത്തെ പാട്ടിൻ്റെ വരികള്‍
ചുണ്ടത്ത് തേൻതുള്ളിയായ്
കൽക്കണ്ട കുന്നിൻ്റെ മുകളില്‍
കാക്കാച്ചി മേയുന്ന തണലിൽ
കൽക്കണ്ട കുന്നിൻ്റെ മുകളില്‍
കാക്കാച്ചി മേയുന്ന തണലിൽ
ഊഞ്ഞാലേ പാടിപ്പോയ്
ഊഞ്ഞാലേ പാടിപ്പോയ്
ആക്കയ്യിൽ ഈക്കയ്യിലൊരുപിടി
കയ്ക്കാത്ത നെല്ലിക്കായ് മണി തരൂ
ലാലാല ലലലലലലലലല
ലാലാല ലലലലലലലലല
ലലലലലലലലലലലല
ലലലലലലലലലലലലലലലാ
ലാലാ ലലലലലലലലലല
ലാലാ ലലലലലലലലലല