അറ്റിരി ഇറ്റിരി പനങ്കി താളി
സേറ്റുമേ സേറ്റുമേ സാ
അച്ചനും കൊച്ചനും കൊച്ചനിയത്തിയും
സേറ്റുമേ സേറ്റുമേ സാ
അറ്റിരി ഇറ്റിരി പനങ്കി താളി
സേറ്റുമേ സേറ്റുമേ സാ
അച്ചനും കൊച്ചനും കൊച്ചനിയത്തിയും
സേറ്റുമേ സേറ്റുമേ സാ
കുക്കുരു കുക്കു കുറുക്കൻ
കക്കിരി കക്കും കറുമ്പൻ
പണ്ടൊരു കാട്ടിലെത്തി
മുന്തിരി കണ്ടു കൊതിച്ചു
നാക്കിലു വെള്ളം കുതിച്ചു
കൊമ്പത്ത് നോക്കി നിന്നു
കുക്കുരു കുക്കു കുറുക്കൻ
കക്കിരി കക്കും കറുമ്പൻ
പണ്ടൊരു കാട്ടിലെത്തി
മുന്തിരി കണ്ടു കൊതിച്ച്
നാക്കിലു വെള്ളം കുതിച്ച്
കൊമ്പത്ത് നോക്കി നിന്നു
ദൂരെ നിന്നു കളി പറഞ്ഞു
കുറുകും കുരുന്ന് കാക്ക കുരുവി
എന്തിനെൻ്റെ കുട്ടി കുറുക്കാ
അരുതാത്ത കാര്യം നോക്കി കൊതിച്ചു
കുക്കുരു കുക്കു കുറുക്കൻ
ഉത്തരമന്നു പറഞ്ഞു
മുന്തിരി പുളിക്കുമെന്ന്
മുന്തിരി കണ്ടു കൊതിച്ച്
നാക്കിലു വെള്ളം കുതിച്ച്
കൊമ്പത്ത് നോക്കി നിന്നു
ഏ ഏ ഏ ഏ ഏ ഏ ഏ ഏ
കടങ്കഥ പറഞ്ഞത് കേൾക്കാതെ
അത് വഴി പോയൊരു കുരങ്ങച്ചൻ
ചക്കര കുടത്തിൽ തല നീട്ടി
കുടുകുടെ കുരുങ്ങി തല കറങ്ങി
കുറുക്കനും കുരങ്ങനും കുടുങ്ങിയ
കഥയൊന്നു പറഞ്ഞു മതി മറന്നു
തക്കിടി മുക്കിടി താറാവും
പുത്തരി കൊത്തിയ തത്തമേം
പച്ചമുളങ്കുഴലൂതി നടക്കണ
കുളിരും പൂങ്കാറ്റിൽ
കുക്കുരു കുക്കു കുറുക്കൻ
കക്കിരി കക്കും കറുമ്പൻ
പണ്ടൊരു കാട്ടിലെത്തി
മുന്തിരി കണ്ടു കൊതിച്ച്
നാക്കിലു വെള്ളം കുതിച്ച്
കൊമ്പത്ത് നോക്കി നിന്നു
കുരങ്ങനും കുറുക്കനും അറിയാതെ
കരടിയും കിടുവയും കാണാതെ
ഇരപിടിക്കാൻ വന്നൊരിടിക്കടുവ
കടന്നൽ കൂട്ടിലൊരടി കൊടുത്തെ
അടിമുടി ഇളക്കിയ കടന്നൽപട കണ്ടു
കടുവ പിടപിടഞ്ഞെ
അക്കിടി പറ്റിയതറിയാതെ
ആ വഴി വന്നൊരു കാട്ടാന
കാട്ടുകടന്നൽ കടിയുടെ
എരിവും പുളിയും കൊണ്ടോടി
കുക്കുരു കുക്കു കുറുക്കൻ
കക്കിരി കക്കും കറുമ്പൻ
പണ്ടൊരു കാട്ടിലെത്തി
മുന്തിരി കണ്ടു കൊതിച്ചു
നാക്കിലു വെള്ളം കുതിച്ചു
കൊമ്പത്ത് നോക്കി നിന്നു
ദൂരെ നിന്നു കളി പറഞ്ഞു
കുറുകും കുരുന്നു കാക്ക കുരുവി
എന്തിനെൻ്റെ കുട്ടി കുറുക്കാ
അരുതാത്ത കാര്യം നോക്കി കൊതിച്ചു
കുക്കുരു കുക്കു കുറുക്കൻ
കക്കിരി കക്കും കറുമ്പൻ
പണ്ടൊരു കാട്ടിലെത്തി
മുന്തിരി കണ്ടു കൊതിച്ച്
നാക്കിലു വെള്ളം കുതിച്ച്
കൊമ്പത്ത് നോക്കി നിന്നു