Elige una pista para reproducir
Sencillo / Pista
ഹിമഗിരിനിരകൾ
പൊൻ തുടികളിലിളകി
ശിവകര സന്ധ്യാ
രംഗമൊരുങ്ങി
ഹിമഗിരിനിരകൾ
പൊൻ തുടികളിലിളകി
ശിവകര സന്ധ്യാ
രംഗമൊരുങ്ങി
നാദഭൈരവി
രാഗ ധാരയിൽ
മന്ത്രധ്വനി തരംഗ
താണ്ഡവ നടനയാമമായ്
നാദഭൈരവി
രാഗ ധാരയിൽ
മന്ത്രധ്വനി തരംഗ
താണ്ഡവ നടനയാമമായ്
ഹിമഗിരിനിരകൾ
ആ ആ ആ ആ നാ ആ
ദുന്ദുഭികൾ തരളമായ്
ദിങ് മുഖമോ മുഖരമായ്
തന്ത്രികളിൽ
പ്രണവമഴയായ്
പഞ്ചഭൂത പതിയാം ദേവൻ
താരഹാരം അണിയും വിണ്ണിൽ
സോമരാഗമണികൾ
പൊഴിയുകയായ്
മേധവേദാംഗ മധുര
പദജതിയിൽ
ദേവദേവാംഗ ശിവദ
പദഗതിയിൽ
ശിലകൾ ഉരുകി
നീർത്തടങ്ങളായ്
സുകൃത വനികൾ
ചാമരങ്ങളായ്
നന്ദിമൃദംഗത്തിൽ
ധിമൃത ധിമൃത ജതി
ചന്ദന വീണയിൽ
ധിരന ധിരന ഗതി
ഇനിയിവിടെ
അസുരകുല ഗള ദളന
ചടുലനടയാടിയാടി ഉണരൂ
കാശിനാഥാ
ആ ധിനാ
കാശിനാഥാ
ഹിമഗിരിനിരകൾ
ആ നാ ആ ആ ആ
മണ്ഡപമായ് മധുവനം
ചഞ്ചലമായ് ത്രിഭുവനം
ബന്ധുരമായ് ത്രിപുടനടകൾ
ഇന്ദ്രനീല ഗംഗേ പാടൂ
ചന്ദ്രകാന്ത ലതികേ ആടൂ
സപ്തസാല വനമേ പൂവണിയൂ
മംഗളത്തെന്നൽ
ഇളകി ഒഴുകവേ
പൊന്നണി തിങ്കൾ
ഉരുകി ഒഴുകവേ
ഇവിടെ ഇനിയൊരമൃത
താണ്ഡവം
തുടരുകിനിയൊരഭയ
താണ്ഡവം
പ്രകൃതിയുണരും
ആർഷ താണ്ഡവം
പ്രഭുത ചൊരിയും
അതുല താണ്ഡവം
മുടിയിലണി ജടയിളകി
നാഗമണി തളയിളകി
ഇവിടെയിനിയുമനഘ നടനമാടൂ
കാശിനാഥാ
സരിഗമസ സരിഗമ രിഗമ രിഗമ സ
സരിഗമസ സരിഗമ രിഗമ രിഗമ സ
സരിഗമസ രിഗ രിഗമ പധ പമ പധനി സ
നി സ ധ മ പ പ ധ ധ ധ നി നി സ രി രി രി
മ ഗ രി രി രി രി ഗ മ ഗ സ രി രി രി സ രി
സ രി ഗ സ പ ധ ധ ധ നി നി സ സ സ നി ധ
സ നി നി നി സ സ സ നി രി ഗ സ നി
സ രി ഗ സ രി ഗ സ രി ഗ സ രി ഗ സ രി
രി ഗ മ രി ഗ മ രി ഗ മ രി ഗ ഗ മ പ
ഗ മ പ ഗ മ പ ഗ ഗ മ പ ഗ ഗ മ പ