Elige una pista para reproducir
ഉം ഉം ഉം ഉം ഉം ഉം
വേളിക്കു വെളുപ്പാൻകാലം താലിക്കു കുരുത്തോലാ
കോടിക്കു കന്നിനിലാവ് സിന്ദൂരത്തിനു മൂവന്തി
കോലോത്തെ തമ്പ്രാട്ടിക്ക് മനം പോലെ മംഗല്യം
മനം പോലെ മംഗല്യം

നൂറുവെറ്റില നൂറുതേച്ചോ വായാടിത്തത്തമ്മേ
പഴുക്കടക്കത്തൂണുമെനഞ്ഞോ മലയണ്ണാർക്കണ്ണാ
നൂറുവെറ്റില നൂറുതേച്ചോ വായാടിത്തത്തമ്മേ
പഴുക്കടക്കത്തൂണുമെനഞ്ഞോ മലയണ്ണാർക്കണ്ണാ
ഓലക്കുട കൈയ്യിലെടുത്തോ വെളുത്തവാവേ ഓ ഓ ഓ
ഓലക്കുട കൈയ്യിലെടുത്തോ വെളുത്തവാവേ
ഏഴിമലയുടെ നാലുകെട്ടിൽ കുടിവെപ്പിനുവായോ
കല്യാണത്തുമ്പീ കാക്കാലത്തുമ്പി
വേളിക്കു വെളുപ്പാൻകാലം താലിക്കു കുരുത്തോലാ
കോടിക്കു കന്നിനിലാവ് സിന്ദൂരത്തിനു മൂവന്തി
ആലവട്ടം വീശിയില്ലേ പനയോലക്കരുമാടീ
കുത്തുവിളക്കിൽ തിരിയിട്ടില്ലേ കട്ടിലൊരുക്കീലേ

പാണപ്പുഴ പനിനീർതൂകിയ കിഴക്കിനിപ്പടവിൽ ഓ ഓ ഓ
പാണപ്പുഴ പനിനീർതൂകിയ കിഴക്കിനിപ്പടവിൽ
വലത്തുകാൽവച്ചകത്തുവായോ വീരാളിക്കാറ്റേ
നന്നാറിപ്പൂവേ നാത്തൂനാരേ