Elige una pista para reproducir
പുലരാൻ നേരം ജനവാതിൽക്കൽ പുതുതായെത്തും കിളി ചൊല്ലി
അറിയാനാട്ടില് പൊഴിയും മഞ്ഞില്‍
തിരയൂ നിൻ്റെ വഴി
അവിടേം തട്ടിയിവിടേം തട്ടി ഒരു പൂങ്കൊമ്പിൽ ചേക്കേറി
നഗരം തുന്നിയ മഴവിൽ പാതയിൽ തുടരൂ നിൻ്റെ ഗതി
രാവുപകലോരോ നേരത്ത് ഓർമ്മയുടെയോളം നീന്തീട്ട്
ഓടിയരികാരോ വന്നില്ലേ
മിഴിയൊന്നു തിളങ്ങിയില്ലേ
നാളെയെന്തോ പുതുകാഴ്ചയെന്തോ
കൂടെയാരോ ഇനി പോണതെങ്ങോ
മാറും തുണികള്‍ മായും രുചികള്‍
ശീലം പലപലതാകുന്നേ
തടിയീന്നുതിർന്ന തളിരിലകണക്ക് പോണേ പോക്ക്
രാവുപകലോരോ നേരത്ത് ഓർമ്മയുടെയോളം നീന്തീട്ട്
ഓടിയരികാരോ വന്നില്ലേ
മിഴിയൊന്നു തിളങ്ങിയില്ലേ
നീ വരുമ്പം ചിരിയേകിടുമ്പം
കൂടുമിമ്പം മനസ്സാർത്തിരമ്പം
പാർക്കും കൊറിച്ചിളവേൽക്കും തണലിൽ പൂക്കുന്നകമൊരു ചങ്ങാത്തം
കനവുകൾ കൊരുത്ത ചിറകുകൾ വിരിച്ച്
തീരാപോക്ക്