Elige una pista para reproducir
കാറ്റിനു മേയാൻ മഴമേഘം
കോടയ്ക്കുറങ്ങാൻ മലമേട്
കാറ്റിനു മേയാൻ മഴമേഘം
കോടയ്ക്കുറങ്ങാൻ മലമേട്
ഈണത്തിനൊരു മുളങ്കാട്
ഓര്ക്ക് ദേശമിരുട്ട്
ഏ ആദിവാസിക്ക് പകൽക്കിനാക്കൊമ്പിലൊരേറുമാടം താനഭയം
ആദിവാസിക്ക് പകൽക്കിനാക്കൊമ്പിലൊരേറുമാടം താനഭയം
കൊറ്റിനും താളില്ല ആറ്റിലും നീരില്ല
പൂട്ടാനെരുതില്ല, പാടമില്ല
കൊറ്റിനും താളില്ല ആറ്റിലും നീരില്ല
പൂട്ടാനെരുതില്ല, പാടമില്ല
കൊറ്റിനും താളില്ല ആറ്റിലും നീരില്ല
പൂട്ടാനെരുതില്ല, പാടമില്ല
തേൻവണ്ടിനുണ്ടു പെരുംകൂട്
മണ്ണായ മണ്ണുണ്ടുറുമ്പിന്ന്
മുള്ളനു മാളിയും പാമ്പിനു മാളവും
നത്തിനും പുള്ളിനും പൊത്തുമുണ്ട്
ആനയ്ക്കു താര, ചീങ്കണ്ണിയ്ക്കു ചോല
ഉൾക്കാടുകളുണ്ടു കടുവയ്ക്ക്
ആദിവാസിക്ക് പകൽക്കിനാക്കൊമ്പിലൊരേറുമാടം താനഭയം
വന്തവാസിക്കു വൻ തോട്ടങ്ങളുണ്ട്
കൊട്ടാരങ്ങളുണ്ട്
വന്തവാസിക്കു വൻ തോട്ടങ്ങളുണ്ട്
കൊട്ടാരങ്ങളുണ്ട്
റോഡുണ്ട് കാറുണ്ട് രാപ്പകൽ കത്തുമടുപ്പും
വിളക്കും തീറ്റയും പാട്ടും കുടിയുമുണ്ട്
ആദിവാസിക്കോ
ആദിവാസിക്കോ പേക്കിനാക്കൊല്ലിയിൽ
പോലുമില്ലിത്തിരി മണ്ണ്
ചാവുനീർപ്പോലുമില്ലാരുമടുത്തില്ല
കുഞ്ഞാളേ നീയൊന്നു വായോ
എൻ്റെ കുഞ്ഞാളേ നീയൊന്നു വായോ
ആദിവാസിക്ക് പകൽക്കിനാക്കൊമ്പിലൊരേറുമാടം താനഭയം
ആദിവാസിക്ക് പകൽക്കിനാക്കൊമ്പിലൊരേറുമാടം താനഭയം
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഉം ഉം ഉം