Elige una pista para reproducir
Sencillo / Pista
കറുത്ത രാവിന്റെ കന്നികിടാവൊരു വെളുത്ത മുത്ത്
കടൽ കടന്നും കണ്ണീർ കടഞ്ഞും പിറന്ന മുത്ത്
വെളുത്ത മുത്തിനു തണല്‍ നൽകാൻ നീല കുടയുണ്ട്
വെളുത്ത മുത്തിനു കിടന്നുറങ്ങാൻ വെളിച്ചപൂവുണ്ട്
വെളിച്ചപൂവിന് തപസ്സിരുന്നു താമരപ്പെണ്ണ്
താമരപ്പെണ്ണിന് താലി പണിയാൻ താരകപ്പൊന്ന്
വെളിച്ചപൂവിന് തപസ്സിരുന്നു താമരപ്പെണ്ണ്
താമരപ്പെണ്ണിന് താലി പണിയാൻ താരകപ്പൊന്ന്
പൊന്നുരുക്കി, പൊന്നുരുക്കി
പൂനിലാവാക്കി
എന്നിട്ടും മാനത്തെ മുത്തുകുടത്തിന്റെ
കണ്ണു തുറന്നീല്ല
കറുത്ത രാവിന്റെ കന്നികിടാവൊരു വെളുത്ത മുത്ത്
കടൽ കടന്നും കണ്ണീർ കടഞ്ഞും പിറന്ന മുത്ത്
വെളുത്ത മുത്തിനു തണലു നൽകാൻ നീല കുടയുണ്ട്
വെളുത്ത മുത്തിനു കിടന്നുറങ്ങാൻ വെളിച്ചപൂവുണ്ട്
കണ്ണു തുറന്നപ്പോളന്തിപെണ്ണിനെ കണ്ടു മോഹിച്ചു
വിണ്ണിന്റെ തീരത്തെ വീട്ടിലേക്കവൻ കുതി കുതിച്ചു

കുതിച്ചു ചെന്നപ്പോളിരുളിൻ കൂരയിൽ അവളൊളിച്ചു
മദിച്ചു വന്നൊരു മുത്തു കടലിൻ മടിയിൽ വീണു
കറുത്ത രാവിന്റെ കന്നികിടാവൊരു വെളുത്ത മുത്ത്
കടൽ കടന്നും കണ്ണീർ കടഞ്ഞും പിറന്ന മുത്ത്
വെളുത്ത മുത്തിനു തണലു നൽകാൻ നീല കുടയുണ്ട്
വെളുത്ത മുത്തിനു കിടന്നുറങ്ങാൻ വെളിച്ചപൂവുണ്ട്
വെളിച്ചപൂവുണ്ട്
വെളിച്ചപൂവുണ്ട്