Sencillo / Pista
പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി
പൂനിലാമുറ്റത്തു നീ വന്നല്ലോ പൂത്തുമ്പി
ഇളനീർക്കുടങ്ങളിൽ കുളിരുണ്ടോ?
പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി
പൂനിലാമുറ്റത്തു നീ വന്നല്ലോ പൂത്തുമ്പി
ഇളനീർക്കുടങ്ങളിൽ കുളിരുണ്ടോ?
ഓ ഓ ഓ ആ ആ ആ
കന്നിമഴപ്പാടത്ത് കണ്ണെറിയും കാലത്ത്
കനകം വിളഞ്ഞതും കവർന്നില്ലേ
കന്നിമഴപ്പാടത്ത് കണ്ണെറിയും കാലത്ത്
കനകം വിളഞ്ഞതും കവർന്നില്ലേ
കാമനൊരു വില്ലല്ലേ
കാത്തിരുന്ന നാളല്ലേ
കതകും ചാരല്ലേ നീ ഉറങ്ങല്ലേ
പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി
പൂനിലാമുറ്റത്തു നീ വന്നല്ലോ പൂത്തുമ്പി
ഇളനീർക്കുടങ്ങളിൽ കുളിരുണ്ടോ?
അന്നലിട്ട പൊന്നൂഞ്ഞാൽ ആടിയെത്തും നേരത്ത്
അധരം കവർന്നതും മറന്നില്ലേ
അന്നലിട്ട പൊന്നൂഞ്ഞാൽ ആടിയെത്തും നേരത്ത്
അധരം കവർന്നതും മറന്നില്ലേ
മഞ്ഞു കൊണ്ടു കൂടാരം
മാറിലൊരു പൂണാരം
മധുരം മായല്ലേ നീ മയങ്ങല്ലേ
പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി
പൂനിലാമുറ്റത്തു നീ വന്നല്ലോ പൂത്തുമ്പി
ഇളനീർക്കുടങ്ങളിൽ കുളിരുണ്ടോ?
പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി
പൂനിലാമുറ്റത്തു നീ വന്നല്ലോ പൂത്തുമ്പി
ഇളനീർക്കുടങ്ങളിൽ കുളിരുണ്ടോ?
ഇളനീർക്കുടങ്ങളിൽ കുളിരുണ്ടോ?
ഇളനീർക്കുടങ്ങളിൽ കുളിരുണ്ടോ?