Elige una pista para reproducir
തുളസി മണിയണിഞ്ഞ് മനസ്സു തിരിയുഴിഞ്ഞ്
കറുപ്പുമുടുത്തു വരുന്നയ്യപ്പാ
ശരണം വിളിച്ചു നിൻ്റെ ചരണം പണിയും
എനിക്കഭയമരുളീടണമയ്യപ്പാ
പൊന്നുപമ്പയിൽ പ്രണവരൂപനായ്
വന്നുദിച്ചൊരൊൻ ഗണപതിയേ
ഗംഗാധരസുത ഗണപതിയേ ഗം
ഗണേശ ഗജമുഖഗണപതിയേ
പൊന്നുപമ്പയിൽ പ്രണവരൂപനായ്
വന്നുദിച്ചൊരെൻ ഗണപതിയേ
ഗംഗാധരസുത ഗണപതിയേ ഗം
ഗണേശ ഗജമുഖഗണപതിയേ
പമ്പാഗണപതി
ശരണമെൻ്റെയ്യപ്പാ
പാരിനു ഗുണനിധി
ശരണമെൻ്റെയ്യപ്പാ
മംഗളമൂർത്തി
ശരണമെൻ്റെയ്യപ്പാ
സിദ്ധിവിനായക
ശരണമെൻ്റെയ്യപ്പാ
ഇരുമുടിയോടെ ഞാൻ മലകയറുമ്പോൾ
തുണയരുളാൻ നീ വരമരുളേണം
കരിമല മേൽ നീ കനിവായ് വരണം
ഓംകാര പൊരുളേ നിൻ
ശരണം വിളി കേൾക്കുന്നേ
ആകാശതുടി മേലെ
തിരുതാളം കേൾക്കുന്നേ
പൊന്നുപമ്പയിൽ പ്രണവരൂപനായ്
വന്നുദിച്ചൊരെൻ ഗണപതിയേ
ഗംഗാധരസുത ഗണപതിയേ ഗം
ഗണേശ ഗജമുഖഗണപതിയേ
മണ്ഡലം പുലർന്നപ്പോൾ മംഗളം വിളഞ്ഞപ്പോൾ
നെഞ്ചലിഞ്ഞു പാടീ ഞാൻ സ്വാമി നാമസംഗീതം
പാപമെല്ലാം പടികളിലുടയാൻ
പ്രാർത്ഥന ചൊല്ലീ ഞാൻ
മണ്ഡലം പുലർന്നപ്പോൾ മംഗളം വിളഞ്ഞപ്പോൾ
നെഞ്ചലിഞ്ഞു പാടീ ഞാൻ സ്വാമിനാമസംഗീതം
പാപമെല്ലാം പടികളിലുടയാൻ
പ്രാർത്ഥന ചൊല്ലീ ഞാൻ
ശംഖനാദമായി ഞാൻ
ശാന്തിമന്ത്രമായി ഞാൻ
സന്ധ്യാദീപം നെറുകിൽ ചാർത്തിയ
നെയ്യാണയ്യാ ഞാൻ
തുളസി മണിയണിഞ്ഞ് മനസ്സു തിരിയുഴിഞ്ഞ്
കറുപ്പുമുടുത്തു വരുന്നയ്യപ്പാ
ശരണം വിളിച്ചു നിൻ്റെ ചരണം പണിയും
എനിക്കഭയമരുളീടണമയ്യപ്പാ
പൊന്നുപമ്പയിൽ
പ്രണവരൂപനായ്
പൊന്നുപമ്പയിൽ പ്രണവരൂപനായ്
വന്നുദിച്ചൊരെൻ ഗണപതിയേ
ഗംഗാധരസുത ഗണപതിയേ ഗം
ഗണേശ ഗജമുഖഗണപതിയേ
സംക്രമം കഴിഞ്ഞപ്പോൾ
ശ്രീലകം തുറന്നപ്പോൾ
തങ്കവിഗ്രഹം കാണാൻ
കണ്ണടച്ചു നിൽക്കുമ്പോൾ
കാറ്റിലാളും നറുതിരിപോലെ
താന്തമായ് എൻ ഉള്ളം
സംക്രമം കഴിഞ്ഞപ്പോൾ
ശ്രീലകം തുറന്നപ്പോൾ
തങ്കവിഗ്രഹം കാണാൻ
കണ്ണടച്ചു നിൽക്കുമ്പോൾ
കാറ്റിലാളും നറുതിരിപോലെ
താന്തമായ് എൻ ഉള്ളം
പഞ്ചവാദ്യമായി ഞാൻ
പാണ്ടിമേളമായി ഞാൻ
തേജോരൂപൻ മാറിൽ ചാർത്തിയ
പൊന്നിൻ നൂലായ് ഞാൻ
തുളസി മണിയണിഞ്ഞ് മനസ്സു തിരിയുഴിഞ്ഞ്
കറുപ്പുമുടുത്തു വരുന്നയ്യപ്പാ
ശരണം വിളിച്ചു നിൻ്റെ ചരണം പണിയും
എനിക്കഭയമരുളീടണമയ്യപ്പാ
പൊന്നുപമ്പയിൽ പ്രണവരൂപനായ്
വന്നുദിച്ചൊരെൻ ഗണപതിയേ
ഗംഗാധരസുത ഗണപതിയേ ഗം
ഗണേശ ഗജമുഖഗണപതിയേ
പമ്പാഗണപതി
ശരണമെൻ്റെയ്യപ്പാ
പാരിനു ഗുണനിധി
ശരണമെൻ്റെയ്യപ്പാ
മംഗളമൂർത്തി
ശരണമെൻ്റെയ്യപ്പാ
സിദ്ധിവിനായക
ശരണമെൻ്റെയ്യപ്പാ
ഇരുമുടിയോടെ ഞാൻ മലകയറുമ്പോൾ
തുണയരുളാൻ നീ വരമരുളേണം
കരിമല മേൽ നീ കനിവായ് വരണം
ഓംകാര പൊരുളേ നിൻ
ശരണം വിളി കേൾക്കുന്നേ
ആകാശതുടി മേലെ
തിരുതാളം കേൾക്കുന്നേ
ഓംകാര പൊരുളേ നിൻ (സ്വാമിയേ)
ശരണം വിളി കേൾക്കുന്നേ (ശരണമയ്യപ്പോ)
ആകാശതുടി മേലെ(ശരണമയ്യപ്പോ)
തിരുതാളം കേൾക്കുന്നേ(ശരണമയ്യപ്പോ)