Elige una pista para reproducir
ഇരുട്ടിൻ തോട്ടിൽ
ഒഴുക്കിന്റൂക്കിൽ
കിഴക്കിൻ തോപ്പിലെ
പൂക്കളു വിരിയണു
തിരയണു ഞാൻ
തുരുത്തിൻ പൂട്ടിൽ
തിരുത്തും പാട്ടിൽ
നിറത്തേൻ പുഞ്ചിരി
വിടരണ തുണരണ
തറിയണു ഞാൻ
മറക്കാനറിയണമുയിരിലെ
മുറിവുകളിനി മറയാൻ
ചിരിക്കാനറിയണമുലകിലെ
യതിരുകളതിലലിയാൻ
പറക്കാനരുളുക ചിറകുകളിനിമുതലുറവകളെ
ഇരുട്ടിൻ തോട്ടിൽ
ഒഴുക്കിന്റൂക്കിൽ
കിഴക്കിൻ തോപ്പിലെ
പൂക്കളു വിരിയണു
തിരയണു ഞാൻ
ഇരുട്ടിൽപൂനിലാവ്
കയറ്റത്തോടിറക്കം
മുറുക്കത്തോടെളുപ്പം
ഉറപ്പല്ലേ
ഇരുട്ടിൽപൂനിലാവ്
കയറ്റത്തോടിറക്കം
മുറുക്കത്തോടെളുപ്പം
ഉറപ്പല്ലേ
തുറക്കാനറിയണമറിവിലെ
യുറവുകളകമണയാൻ
വെറുക്കാതുണരണമൊരുമയിലൊരു
പുതു നിറമണിയാൻ
തിരുത്താനിനിമുതലൊരു
തരിമടിയുടലറിയരുതേ
ഇരുട്ടിൻ തോട്ടിൽ
ഒഴുക്കിന്റൂക്കിൽ
കിഴക്കിൻ തോപ്പിലെ
പൂക്കളു വിരിയണു
തിരയണു ഞാൻ
തുരുത്തിൻ പൂട്ടിൽ
തിരുത്തും പാട്ടിൽ
നിറത്തേൻ പുഞ്ചിരി
വിടരണ തുണരണ
തറിയണു ഞാൻ