Elige una pista para reproducir
കൊത്തയിടല്ലെ തൊട്ടപ്പനല്ലേ
ഒത്തുപോവില്ലേല് കൂട്ടുവരില്ലാ
വാവിട്ടുനീ വരികയാല്‍ കട്ടായം ഞങ്ങള്‍ എതിരെടാ
മൊത്തവും റോന്തുന്ന കൂട്ടരാ മുട്ടാപ്പോക്കിനും അടിമയാ
അസുരനീ രാവണാ അരിശക്കൂട്ടം(ആണെടാ)
മത്തുവന്ന രാക്ഷസരാടാ (നീ കാണടാ)
പത്തുതല വീര്യം (ആണെടാ)
കൊത്തനാട് ശൗര്യം (ആണെടാ)
മുട്ടുമടക്കാത്തൊരു വീരം (രാജാവാണെടാ)
കേസെന്തോരം ചുമ്മാതെ എന്നാളും കണ്ടോരാ
അടിമുടി ചൂടന്മാരാ കൊലവെറിയുള്ളോരാ
തോക്കില്ലേലും കയ്യൂക്കിന് തൻറ്റേടം കണ്ടോടാ
നടപടിയില്ലാത്തോരാ ഉടനടിയിട്ടോരാ
കലാപക്കാരാ ഞങ്ങള്‍ വികാരമില്ലാ പൈകള്‍
കഠാരകേറ്റും നോക്കാതിടം വലം
ഈയൊരു ഗതിയാ
പിരാന്ത് മൂടില്‍ കണ്ണില്‍ പെടാതിരുന്നാല്‍
കൊള്ളാം പിടഞ്ഞോടുക്കെ തീര്‍ന്നേക്കാം
ആരുടെ വിധിയാ
അസുരനീ രാവണാ അരിശക്കൂട്ടം (ആണെടാ)
മത്തുവന്ന രാക്ഷസരാടാ (നീ കാണടാ)
പത്തുതല വീര്യം (ആണെടാ)
കൊത്തനാട് ശൗര്യം (ആണെടാ)
മുട്ടുമടക്കാത്തൊരു വീരം (രാജാവാണെടാ)
ഉം ഉം ഉം ഉം ഉം ഉം
കാടനോ ഓ മാടനോ തീക്കലി കേറിയ കാലനോ
ഞാനൊരാള് കൈചൂണ്ടിയാല്‍
താനേ നീ മാറിടും ചാരമായ്
കുടെഞ്ഞെടുക്കാൻ വന്നാലോ തിരിഞ്ഞു കൊത്താന്‍ ആളുണ്ടേ
കോപച്ചൂടോ വേഗത്തില്‍ ചോരില്ലേ
കിളിന്ത് പെണ്ണിനു മുന്നാലെ വെളറി നിക്കണൊരാണല്ലേ
വാശിക്കാരാ തോറ്റോടല്ലേ
പണ്ടേ നാട്ടിലങ്ങനെ കേറ്റിപൊക്കിയ ചീട്ടുകൊട്ടാരം
പെണ്ണിന് മുക്കിനറ്റത്തെ കാറ്റടിച്ചപ്പൊ വീണകൂടാരം
ഉയിരു നിറയെ (നുരയുമുണരെ)
ഉടലു നിറയെ (ഇളകി മറിയെ)
പടരുമുടനെ (വെറുതെ വെറുതെ)
കുളിരോ ഉശിരോ കനവോ പടരും കനലോ
കലരുമൊടുവില് ഉരുകിയൊഴുകി ഞാന്‍
കലാപക്കാരേ നിങ്ങള്‍ മറന്നിടാതെ
മോഹത്തടങ്കിലാക്കും ഞാനോ നിരന്തരം
എന്തൊരു പുകിലാ
പിരാന്ത് മൂടില്‍ പോലും പരാതിയില്ല
കൂടെ സവാരിയാകാന്‍ പോരുന്നോ
കലാപക്കാരാ ഞങ്ങള്‍ വികാരമില്ല
കണ്ണില്‍ വിടാതെ മിന്നും മിന്നല്‍ തൊടാതെടാ
പിരാന്ത് മൂടില്‍ കണ്ണില്‍ പെടാതിരുന്നാല്‍
കൊള്ളാം പിടഞ്ഞൊടുക്കേ തീര്‍ന്നേക്കാം
കലാപക്കാരാ ഞങ്ങള്‍ വികാരമില്ലാ പൈകള്‍
കഠാരകേറ്റും നോക്കാതിടംവലം
ഈയൊരു ഗതിയാ
പിരാന്ത് മൂടില്‍ കണ്ണില്‍ പെടാതിരുന്നാല്‍
കൊള്ളാം പിടഞ്ഞോടുക്കെ തീര്‍ന്നേക്കാം
ആരുടെ വിധിയാ
കലാപക്കാരാ ഞങ്ങള്‍ വികാരമില്ലാ പൈകള്‍(ന ന)
കഠാരകേറ്റും നോക്കാതിടം വലം(ന നാ)
ഈയൊരു ഗതിയാ(ആ)
പിരാന്ത് മൂടില്‍ കണ്ണില്‍ പെടാതിരുന്നാല്‍(ന ന)
കൊള്ളാം പിടഞ്ഞോടുക്കെ തീര്‍ന്നേക്കാം(ആ)
ആരുടെ വിധിയാ(ന ന)