Elige una pista para reproducir
Sencillo / Pista
മയിലായ് പറന്നു വാ
മഴവില്ലു തോൽക്കുമെൻ അഴകേ
കനിവായ് പൊഴിഞ്ഞു താ
മണിപ്പീലിയൊന്നു നീ അരികെ
ഏഴില്ലം കാവുകൾ താണ്ടി
എൻ്റെ ഉള്ളിൽ നീ കൂടണയൂ
എൻ മാറിൽ ചേർന്നു മയങ്ങാൻ
ഏഴുവർണ്ണവും നീയണിയൂ
നീലരാവുകളും ഈ കുളിരും
പകരം ഞാൻ നൽകും
ആരുമാരുമറിയാതൊരു നാൾ
ഹൃദയം നീ കവരും
മയിലായ് ഓ
മയിലായ് പറന്നു വാ
മഴവില്ലു തോൽക്കുമെൻ അഴകേ
മുകിലുകൾ മേയും മാമഴക്കുന്നിൽ
തളിരണിയും മയില്പ്പീലിക്കാവിൽ
മുകിലുകൾ മേയും മാമഴക്കുന്നിൽ
തളിരണിയും മയില്പ്പീലിക്കാവിൽ
കാതരമീ കളിവീണ മീട്ടി
തേടി അലഞ്ഞു നിന്നെ ഞാൻ
വരൂ വരൂ വരദേ തരുമോ ഒരു നിമിഷം
മയിലായ് ഓ
മയിലായ് പറന്നു വാ
മഴവില്ലു തോൽക്കുമെൻ അഴകേ
കനിവായ് പൊഴിഞ്ഞു താ
മണിപ്പീലിയൊന്നു നീ അരികെ
ആ ആ
ആ ആ
വിരഹനിലാവിൽ സാഗരമായി
പുഴകളിലേതോ ദാഹമായി
വിരഹനിലാവിൽ സാഗരമായി
പുഴകളിലേതോ ദാഹമായി
കാറ്റിലുറങ്ങും തേങ്ങലായി
പാട്ടിനിണങ്ങും രാഗമായ്
വരൂ വരൂ വരദേ തരുമോ തിരുമധുരം
മയിലായ് ഓ മയിലായ്
ഓ മയിലായ് പറന്നു വാ
മഴവില്ലു തോൽക്കുമെൻ അഴകേ
കനിവായ് പൊഴിഞ്ഞു താ
മണിപ്പീലിയൊന്നു നീ അരികെ
ഏഴില്ലം കാവുകൾ താണ്ടി
എൻ്റെ ഉള്ളിൽ നീ കൂടണയൂ
എൻ മാറിൽ ചേർന്നു മയങ്ങാൻ
ഏഴുവർണ്ണവും നീയണിയൂ
നീലരാവുകളും ഈ കുളിരും
പകരം ഞാൻ നൽകും
ആരുമാരുമറിയാതൊരു നാൾ
ഹൃദയം നീ കവരും
മയിലായ് ഓ
മയിലായ് പറന്നു വാ
മഴവില്ലു തോൽക്കുമെൻ അഴകേ