ഹേ ഹേ ഹേ ഹേ ഹേ ഹേ
ഹേ ഹേ ഹേ ഹേ
ഹേ ഹേ ഹേ ഹേ
ചക്കര ചുണ്ടിൽ
തേച്ചുവച്ചൊരു പുഞ്ചിരി
എൻ മിഴിക്കോണിൽ
നോക്കി നിന്നൊരുസുന്ദരി
ചക്കര ചുണ്ടിൽ
തേച്ചുവെച്ചൊരു പുഞ്ചിരി
എൻ മിഴിക്കോണിൽ
നോക്കി നിന്നൊരുസുന്ദരി
ചൊല്ലുമോ നീയേതാ
പറയുമോ പേരെന്താ
സ്നേഹമായ്കൂടുമോ
നാരിയായ് ഞാൻ വരാം
അഴകേ അഴകേ
തളിരേ കുളിരേ
അഴകേ അഴകേ
തളിരേ കുളിരേ
ചക്കര ചുണ്ടിൽ
തേച്ചുവച്ചൊരു പുഞ്ചിരി
എൻ മിഴിക്കോണിൽ
നോക്കി നിന്നൊരു സുന്ദരീ
താന്തിനാ തക തിന തന്തിനാ തകതിനാ തകതിനാ തകതിനാ
നിന്നെ കണ്ട നിമിഷം
മനസിനുള്ളിൽ താളമായ്
നിൻ്റെ കൂടെ കഴിയാൻ
ഉള്ളിനുള്ളിൽ ദാഹമായ്
എൻ കിനാവിലെന്നും
വിരുന്നു വന്ന പ്രാണനെ
ഒന്നു കാണാൻ കൊതിയായി
ഓടി വന്നതാണു ഞാൻ
ഒരു കാലമെങ്കിലും
ഒരു നേരമെങ്കിലും
നീ കൂടെയുണ്ടെങ്കിൽ
എന്തൊരു കുളിരാ
എന്നാശ തീർക്കാൻ
എൻ മാറിൽ ചായാൻ
നീ കൂടെയുണ്ടെങ്കിൽ
എന്തൊരു സുഖമാ
ചക്കര ചുണ്ടിൽ
തേച്ചുവച്ചൊരു പുഞ്ചിരി
എൻ മിഴിക്കോണിൽ
നോക്കി നിന്നൊരു സുന്ദരീ
അന്നു തന്ന പൂക്കൾ
ഹൃദയമുള്ളിൽ ചേർത്തു ഞാൻ
ഇന്നുമെൻ്റെ ഖൽബിൽ
ചമഞ്ഞു നിന്ന ഹൂറി നീ
മുത്തു വീണ മഴയിൽ
കാത്തിരുന്നു മോഹമായ്
എന്നുമെൻ്റെ സ്വന്തമായ്
വരുമോ നീ കൂട്ടിനായ്
ജന്മാന്തരങ്ങളിൽ
ജീവൻ്റെ ജീവനായ്
നീ കൂടെ വന്നെങ്കിൽ
എന്തൊരു കുളിരാ
എൻ പ്രാണനാഥാ
എൻ ജീവസ്നേഹം
പിരിയാതിരുന്നെങ്കിൽ
എന്തൊരു സുഖമാ
ചക്കര ചുണ്ടിൽ
തേച്ച് വച്ചൊരു പുഞ്ചിരി
എൻ മിഴിക്കോണിൽ
നോക്കി നിന്നൊരു സുന്ദരി
ചക്കര ചുണ്ടിൽ
തേച്ച് വച്ചൊരു പുഞ്ചിരി
എൻ മിഴിക്കോണിൽ
നോക്കി നിന്നൊരു സുന്ദരി
ചൊല്ലുമോ നീയേതാ
പറയുമോ പേരെന്താ
സ്നേഹമായി കൂടുമോ
നാരിയായ് ഞാൻ വരാം
പറയൂ പറയൂ
ഇഷ്ടം പറയൂ
ഈ ഖൽബിൻ്റെ
സ്നേഹം അറിയൂ
ചക്കര ചുണ്ടിൽ
തേച്ച് വച്ചൊരു പുഞ്ചിരി
എൻ മിഴിക്കോണിൽ
നോക്കി നിന്നൊരു സുന്ദരി