Elige una pista para reproducir

ഏകാന്തതയുടെ അപാര തീരം
ഏകാന്തതയുടെ അപാര തീരം
ഇന്നീ താണ്ടിയ വഴി അതി ദൂരം
മുന്നിൽ അജ്ഞാത മരണ കുടീരം
ഇന്ന് നീ വന്നെത്തിയോരിടമോ
ഇന്ന് നീ വന്നെത്തിയോരിടമോ
ഏകാന്തതയുടെ അപാര തീരം
ഏകാന്തതയുടെ അപാര തീരം
ആദിമ ഭീകര വനവീഥികളിൽ
നിലാവിൽ മയങ്ങിയ മരുഭൂമികളിൽ
നൂറ്റാണ്ടുകളുടെ ഗോപുര മണികൾ
വീണു തകർന്നൊരു തെരുവീഥികളിൽ
തെരുവീഥികളിൽ?
അറിവിന് മുത്തുകൾ കരളിൽ ഏന്തി
അനുഭൂതികൾ തൻ ചിറകിൽ നീന്തി
മോഹാന്ധത തീർന്നെത്തിയൊരിടമോ
മോഹാന്ധത തീർന്നെത്തിയൊരിടമോ
ഏകാന്തതയുടെ അപാര തീരം
ഏകാന്തതയുടെ അപാര തീരം