Sencillo / Pista
നിലവേ നീയേ
തെളിയുന്ന മേലെ
വാനിൻ മതിയേ
വാനിൽ നീ
മണ്ണിൽ ഞാൻ
നീയെൻ്റെ സ്വന്തമേ
അമ്പിളിയേ
കണ്മുന്നിലായ് വിരിയേ
എന്നരികത്തു നീ വരുമോ
പിരിയാതെ ചേരുമോ
നീയെൻ നെഞ്ചിനാഴമേ
നീയെൻ പാട്ടിനീണമേ
നീ നിറഞ്ഞുവെൻ കനവാകെ
ഉയിരേ എൻ ജീവനെ
എൻ സർവ്വമേ
ഉള്ളിൻ്റെയുള്ളിൽ ജീവനായ്
എൻ ശ്വാസമായ്
നീ മാത്രമേയെന്നും
എന്നെ അറിയുവാൻ
എന്നിലലിയുവാൻ
ആ മേഘത്തേരിൽ നീയും വന്നോ
നിന്നെ കാണുവാൻ
കൂടെയാടുവാൻ
കൊതിയോടെ ഞാൻ നിന്നിതാ
അമ്പിളിയേ
കണ്മുന്നിലായ് വിരിയേ
എന്നരികത്തു നീ വരുമോ
പിരിയാതെ ചേരുമോ
നീയെൻ നെഞ്ചിനാഴമേ
നീയെൻ പാട്ടിനീണമേ
നീ നിറഞ്ഞുവെൻ കനവാകെ
ഉയിരേ എൻ ജീവനെ
എൻ സർവ്വമേ
കണ്ണാരം പൊത്തി കളിക്കുവാൻ
കഥ പറയുവാൻ
ഇനി നീയൊരാൾ മതി
ജനലോരവും
വന്നു നിന്നിടും
ഞാൻ പിണങ്ങിയാൽ
ഇണങ്ങാൻ വരും
തിങ്കൾ കണ്മണി
എൻ നിഴലായി നീ
വീഴാതെ കാത്തെന്നെ നീ
അമ്പിളിയേ
കണ്മുന്നിലായ് വിരിയേ
എന്നരികത്തു നീ വരുമോ
പിരിയാതെ ചേരുമോ
നീയെൻ നെഞ്ചിനാഴമേ(നെഞ്ചിനാഴമ)
നീയെൻ പാട്ടിനീണമേ
നീ നിറഞ്ഞുവെൻ കനവാകെ
ഉയിരേ എൻ ജീവനെ
എൻ സർവ്വമേ