Elige una pista para reproducir

മേലേ വാനിലെ കിളികളായി
ചേരാം മാരിവിൽ ചെരുവിലായി
ഇനി ഒന്നായി ഒന്നായി കാണാം കനവേ ഹോയ്
തീരാ വെണ്ണിലാ തിരകളായി
ചേരാം വെണ്മുകിൽ കടവിലായി
ഇനി ഒന്നായി ഒന്നായി ഉയരാം നിനവേ
മൊഴികളിൽ നീരാടാം
മിഴികൾ നീന്തി അലയാം
ഇരുളിലോ തിരിയാകാം എന്നും
പകലിനായി മഴയാകാം
കുളിരായി പീലി വിടരാം
ഈ പൂഞ്ചെരുവിൽ തണലേകിടുമോ
നിലവേ നിലവേ
ഈ ആകാശങ്ങളാകെ
നിനവേ നിനവേ
ഈ താഴ്വാരങ്ങളാകെ
നിലവേ നിലവേ
ഓ ഓ
തെന്നൽ പാടുമീ പാട്ടിലെ
മൗനം മാഞ്ഞൊരീ കവിതയായി
ഇനി ഉയരേ ഉയരേ ഉയരേ പറക്കാം
മൊഴികളിൽ നീരാടാം
മിഴികൾ നീന്തി അലയാം
ഇരുളിലോ തിരിയാകാം എന്നും
പകലിനായി മഴയാകാം
കുളിരായി പീലി വിടരാം
ഈ പാൽമഴയിൽ നനയാൻ കൊതിയായി
നിലവേ നിലവേ
ഈ ആകാശങ്ങളാകെ
നിനവേ നിനവേ
ഈ താഴ്വാരങ്ങളാകെ
നിലവേ നിലവേ
നിൻ താരാട്ടുമായി അരികെ
വരുമോ നിനവേ
ഓ നിലവേ
തേൻ തൂകുമീ വഴികളിൽ
നാം വന്നുചേർന്നിങ്ങനെ
നോവുകൾ മായ്ക്കുമാരോർമ്മകൾ തേടിയോ
തൂമഞ്ഞുമായി വന്നുവോ
നോവാകെയും മായ്ച്ചുവോ
പുഞ്ചിരി നീട്ടിയൊരീണം പാടിയോ
മൊഴികളിൽ നീരാടാം
മിഴികൾ നീന്തി അലയാം
ഈ പൂഞ്ചെരുവിൽ തണലേകിടുമോ
നിലവേ നിലവേ
നിൻ താരാട്ടുമായി അരികെ
വരുമോ നിനവേ
ഓ ഓ
തെന്നൽ പാടുമീ പാട്ടിലെ
മൗനം മാഞ്ഞൊരീ കവിതയായി
ഇനി ഉയരേ ഉയരേ ഉയരേ പറക്കാം
കനലുകൾ മായ്ച്ചിടാം
മഴയിൽ പുലരി ഉണരാം
മധുരമാം കണി ആകാം എന്നും
നദികളായ് ചേർന്നൊഴുകാം
തണവിൻ കരളിലലിയാം
ഈ പാൽ മഴയിൽ നനയാൻ കൊതിയായ്
നിലവേ നിലവേ
ഈ ആകാശങ്ങളാകെ
നിനവേ നിനവേ
ഈ താഴ്വാരങ്ങളാകെ
നിലവേ നിലവേ
നിൻ താരാട്ടുമായി അരികെ
വരുമോ നിനവേ
ഓ നിലവേ