പ്രണയവസന്തം തളിരണിയുമ്പോൾ
പ്രിയസഖിയെന്തേ മൗനം...
പ്രണയവസന്തം തളിരണിയുമ്പോൾ
പ്രിയസഖിയെന്തേ മൗനം...
നീ... അഴകിൻ കതിരായണയുമ്പോൾ
സിരകളിലേതോ പുതിയ വികാരം
അലിയുകയാണെൻ വിഷാദം...
നീ... അഴകിൻ കതിരായണയുമ്പോൾ
സിരകളിലേതോ പുതിയ വികാരം
അലിയുകയാണെൻ വിഷാദം...
ദേവീ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ
ദേവാ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ
സുന്ദരം സുരഭിലം സുഖലാളനം
എൻ്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം
സുന്ദരം സുരഭിലം സുഖലാളനം
എൻ്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം
പ്രണയവസന്തം തളിരണിയുമ്പോൾ
പ്രിയസഖിയെന്തേ മൗനം...
നാണം ചൂടും കണ്ണിൽ, ദാഹം ഒളിമിന്നുമ്പോൾ
നാണം ചൂടും കണ്ണിൽ, ദാഹം ഒളിമിന്നുമ്പോൾ
ഒരു കുടം കുളിരുമായ് വരവേൽക്കുമോ
എൻ്റെ ഈക്കിളിക്കൂട്ടിലിത്തിരി ഇടമേകുമോ
ഒരു കുടം കുളിരുമായ് വരവേൽക്കുമോ
എൻ്റെ ഈക്കിളിക്കൂട്ടിലിത്തിരി ഇടമേകുമോ
പ്രണയവസന്തം തളിരണിയുമ്പോൾ
പ്രിയസഖിയെന്തേ മൗനം...
സിരകളിലേതോ പുതിയ വികാരം
അലിയുകയാണെൻ വിഷാദം...