Elige una pista para reproducir
Sencillo / Pista
ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ
തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ
ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ
തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ
സൂര്യചന്ദനം വാങ്ങിയോ സ്നേഹചുംബനം നേടിയോ
കുളിരലകളിലാടിയോ
ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ
തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ
ഓയെ ഒയെ ഓയെ ഓയെ ഒയെ ഓയെ
बर बरस बरस बैयो
बर बरस बरस बैयो
ओह बरसो रे मेघा छाई आयी रे
पिया मोरे छुपके आयी जाई रे
ഈറൻ കാറ്റേ ഇല്ലിക്കൊമ്പിൽ നീ വന്നണയുകയാണോ
ഹേയ് ഈറൻ കാറ്റേ ഇല്ലിക്കൊമ്പിൽ നീ വന്നണയുകയാണോ
പുല്ലാങ്കുഴലിൻ മേനി തലോടാൻ ഊഴം തേടുകയാണോ
സ്വരമേഴും മെല്ലെ മെല്ലെ ഈണം നെയ്യും നേരം
സ്വരമേഴും മെല്ലെ മെല്ലെ ഈണം നെയ്യും നേരം
കോകിലങ്ങളെ കളകളങ്ങളേ
കോകിലങ്ങളെ കളകളങ്ങളേ
നിങ്ങളിന്നു കൂടെയൊന്നു കൊഞ്ചുന്നോ
ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ
തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ
ഏ റം താ റം താം റം താം റം താം റം താംരാര ഏ റം താ റം താം റം താം റം താം റം താംരാര
വീണ്ടും നെഞ്ചിൻ വൃന്ദാവനിയിൽ കായാമ്പൂ വിരിയുന്നു (ഉ)
ഏതോ ഏതോ നടനം കാണാൻ എന്നും നീയുണരുന്നു
മധുമാസം നീളെ നീളെ മഞ്ചം നീർത്തും നേരം
മധുമാസം നീളെ നീളെ മഞ്ചം നീർത്തും നേരം
വെണ്ണിലാവിലെ കളഭമാരിയിൽ
വെണ്ണിലാവിലെ കളഭമാരിയിൽ
നാണമോടെ താലമേന്തി നീ നിന്നോ
ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ
തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ
സൂര്യചന്ദനം വാങ്ങിയോ സ്നേഹചുംബനം നേടിയോ
കുളിരലകളിലാടിയോ
ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ
തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ
बर बरस बरस बैयो
बर बरस बरस बैयो
ओह बरसो रे मेघा छाई आयी रे
पिया मोरे छुपके आयी जाई रे
ओहो पिया मोरे छुपके आयी जाई रे
जाई रे (जाई रे)