Elige una pista para reproducir
പ്രേമാമെന്നാലെന്താണു പെണ്ണേ
അത്
കരളിനുള്ളിലെ തീയാണു കണ്ണേ
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത് കരളിനുള്ളിലെ തീയാണ് കണ്ണേ
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത് കരളിനുള്ളിലെ തീയാണ് കണ്ണേ
കള്ള് കുടിച്ചാലും പോകൂല്ല അത്
സാമി വലിച്ചാലും മാറൂല്ല
കള്ള് കുടിച്ചാലും പോകൂല്ല അത്
സാമി വലിച്ചാലും മാറൂല്ല
ചങ്കു പറിച്ചെടുത്തു
പെണ്ണുങ്ങടെ കയ്യിൽ കൊടുത്താലും
വെറും ചെമ്പരത്തി പൂ എന്ന് പറഞ്ഞിട്ട്
നീയൊക്കെ ദൂരെ എറിയില്ലേ
സുന്ദരിപ്പെണ്ണേ
ആ ചെമ്പരത്തി
ആ ചെമ്പരത്തി പൂവെടുത്ത്
ചെവിയിൽ ചൂടും നാം
പിന്നീ നാട്ടിലെ ശശിയാകും
ശശാങ്കനാകും
ആ ചെമ്പരത്തി പൂവെടുത്ത്
ചെവിയിൽ ചൂടും നാം
പിന്നീ നാട്ടിലെ ശശിയാകും
ശശാങ്കനാകും
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത് കരളിനുള്ളിലെ തീയാണ് കണ്ണേ
തന്തന തന്തന തന്തന തന്ത
അത് കരളിനുള്ളിലെ തീയാണ് കണ്ണേ
ഷാരുഖാൻ്റെ പോലെ
ഗ്ലാമർ ഉണ്ടായെന്നാൽ
ആദ്യം കാണുംന്നേരം
പെണ്ണൊന്നു പ്രേമിക്കും
ഷാരുഖാൻ്റെ കൈയ്യിൽ
കാശില്ലാണ്ടായെന്നാൽ
അംജിത് ഖാനോടൊപ്പം
ഓടിപ്പോകും
ഷാരുഖാൻ്റെ പോലെ
ഗ്ലാമർ ഉണ്ടായെന്നാൽ
ആദ്യം കാണുംന്നേരം
പെണ്ണൊന്നു പ്രേമിക്കും
ഷാരുഖാൻ്റെ കൈയ്യിൽ
കാശില്ലാണ്ടായെന്നാൽ
അംജിത് ഖാനോടൊപ്പം
ഓടിപ്പോകും
കാശുണ്ടെന്ന് അറിഞ്ഞാൽ
കാമുകനാക്കും
കാശില്ലെങ്കിൽ ഉടനെ
ആങ്ങളയാക്കും
കണ്ണു കാണാ
കെളവാനാണെങ്കിൽ പോലും
പൊന്നു കണ്ടാൽ
ചില പെണ്ണുങ്ങളു വീഴും
വേലീമേ തൂങ്ങി നിൽക്കും
മുള്ളുമേല്
ഇല ചെന്ന് വീണെന്നാലും
ആ ഇല ചെന്ന് മുള്ളിൻ്റെ പേരില്
പീഡനക്കേസ് കൊടുക്കന്നതെന്തടി
സുന്ദരിപ്പെണ്ണേ
അങ്ങനെ വേലിമേലെ
വേലിമേലിരുന്ന പാമ്പും
കോടതികേറും
പിന്നെ ജാതകവും ജീവിതവും
കോഞ്ഞാട്ടയാകും
വേലിമേലിരുന്ന പാമ്പും
കോടതികേറും
പിന്നെ ജാതകവും ജീവിതവും
കോഞ്ഞാട്ടയാകും
പ്രേമാമെന്നാലെന്താണ്
പെണ്ണേ (തന്തന തന്തന തന്ത)
അത് കരളിനുള്ളിലെ
തീയാണ് കണ്ണേ (തന്തന തന്തന തന്ത)
ചില ചില തന്റേടി
വായാടി പെണ്ണുങ്ങൾ
കലപില ചുമ്മാതെ
വായിട്ടടിക്കും
ബുദ്ധിയുണ്ടെന്ന്
പുറമേ നടിക്കും
കെണിയിൽ പോയി
വീണിട്ടു കാലിട്ടടിക്കും
ചിലചില തന്റേടി
വായാടി പെണ്ണുങ്ങൾ
കലപില ചുമ്മാതെ
വായിട്ടടിക്കും
ബുദ്ധിയുണ്ടെന്ന്
പുറമേ നടിക്കും
കെണിയിൽ പോയി
വീണിട്ടു കാലിട്ടടിക്കും
കണ്ടില്ലേ ആണുങ്ങടെ
കലികാലം
പെണ്ണുങ്ങളും തെങ്ങുമ്മേ
കേറണ കാലം
ബോധം കണ്ടാൽ
എലിയെ പോലുള്ള പെണ്ണും
കോപം കൊണ്ടാൽ
പുലിയെ പോലങ്ങ് ചാടും
പെണ്ണ് കെട്ടിക്കഴിഞ്ഞാൽ
ആണുങ്ങടെ കണ്ണ് കെട്ടീന്നറിയാം
എങ്കിലും ആന ഇടഞ്ഞിട്ടും
കൊല്ലൂന്നറിഞ്ഞിട്ടും
പാപ്പാൻ്റെ ജോലിക്ക്
ആണുങ്ങൾ പോണില്ലേ
പെണ്ണേ
ചുമ്മാ മാങ്ങാത്തൊലി
മാങ്ങാത്തൊലി കാര്യം ചൊല്ലി
നേരവും പോയി
ഒരു തേങ്ങാക്കൊല പാട്ടിന്റൊപ്പം
താളവും തുള്ളി
ചുമ്മാ മാങ്ങാത്തൊലി കാര്യം ചൊല്ലി
നേരവും പോയി
ഒരു തേങ്ങാ കൊല പാട്ടിന്റൊപ്പം
താളവും തുള്ളി
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത്
കരളിനുള്ളിലെ തീയാണ് കണ്ണേ