Elige una pista para reproducir
ചിൽചിൽ ചിൽ ചിൽചിൽ ചിൽ
ചിലു ചിലും ചിൽ ചിരി ചിലമ്പും
ചിലങ്കയോ പലശലഭമോ മനസ്സിൽ
കളകളം തള വള കിലുങ്ങും
കവിതയോ കിളിമൊഴികളോ മനസ്സിൽ
നിഴലുലാവുകയോ നെഞ്ചിൽ ഇഴകൾ പാകുകയോ
പവിഴമാവുകയോ പാട്ടിൻ പുഴകൾ ഒഴുകുകയോ
പുലരിവിരിയും കനകവനിയിൽ പുളക സാന്ത്വന നിമിഷമായ്
മനസ്സിൽ വാത്സല്യം കാണാമഴയിൽ വാത്സല്യം
ചിലു ചിലും ചിൽ ചിരി ചിലമ്പും
ചിലങ്കയോ പലശലഭമോ മനസ്സിൽ
കളകളം തള വള കിലുങ്ങും
കവിതയോ കിളിമൊഴികളോ മനസ്സിൽ ആ
ചിൽ ചിൽ ചിലും ചിൽ ചിൽ ചിലും ചിൽ ചിൽ ചിലും
ചിൽ ചിൽ ചിലും ചിൽ ചിൽ ചിലും ചിൽ ചിൽ ചിലും
അരിയ മഞ്ഞിൻ വിരലു തൊട്ടു ശിശിര സായാഹ്നം
പുതിയ പൂവുകളിൽ പൂത്തു വാത്സല്യം
അണി നിലാവിൻ തിരി കൊളുത്തും വസന്ത മന്ദാരം
മിഴിയിൽ മിന്നുകയായ് ദീപ വാത്സല്യം
കുളിരരുവി അണിയും ചിലമ്പു മണിയിൽ സൂര്യ വാത്സല്യം
ഉഷസ്സുണരും അഴകിൻ ഉദയഗിരിയിൽ മേഘ വാത്സല്യം
എരി വെയിലിൽ എന്നും തണലു തീർക്കും തരള വാത്സല്യം
ചിലു ചിലും ചിൽ ചിരി ചിലമ്പും
ചിലങ്കയോ പലശലഭമോ മനസ്സിൽ
കളകളം തള വള കിലുങ്ങും
കവിതയോ കിളിമൊഴികളോ മനസ്സിൽ ഓഹോഹോ
ഇളനിലാവിൻ തളിരു നീട്ടും സുഗമ സംഗീതം
പ്രണയ മുല്ലകളിൽ പെയ്തു വാത്സല്യം
കനവിനൂഞ്ഞാൽ പടിയിലെന്നും കാത്തിരിക്കുമ്പോൾ
തനു തലോടുന്നു മാതൃവാത്സല്യം
നിറകറുക വിരിയും തൊടിയിൽ മുഴുവൻ തെന്നൽ വാത്സല്യം
ചെറു പറവ കുറുകും കദളിയിലയിൽ വർഷ വാത്സല്യം
ഒരു കുരുന്നു മനസ്സിലെ വെണ്ണയുരുകും വേനൽ വാത്സല്യം
ചിലു ചിലും ചിൽ ചിരി ചിലമ്പും
ചിലങ്കയോ പല ശലഭമോ മനസ്സിൽ
കളകളം തള വള കിലുങ്ങും
കവിതയോ കിളിമൊഴികളോ മനസ്സിൽ
നിഴലുലാവുകയോ നെഞ്ചിൽ ഇഴകൾ പാകുകയോ
പവിഴമാവുകയോ പാട്ടിൻ പുഴകൾ ഒഴുകുകയോ
പുലരിവിരിയും കനകവനിയിൽ പുളക സാന്ത്വന നിമിഷമായ്
മനസ്സിൽ വാത്സല്യം കാണാമഴയിൽ വാത്സല്യം