Выберите трек для воспроизведения
നീഹാരം പെയ്തൊരീ നീലാമ്പൽ പൂക്കളോ?
മാലേയം ചൂടുമീ പൂമൂടും സന്ധ്യയിൽ
വെണ്മതിയേ, മുകിലഴകേ
അരികിൽ ഞാൻ ഈണമാകാം
ഒരു തൂവൽച്ചിറകായ് നാം
അതിലോലം കാറ്റിലാടി
നിഴൽ വീണ പാതയിൽ
കൊഴിയുന്നു പൂവുകൾ
തിര മായ്ക്കും നോവിൻ നഖരേഖകൾ
വിരിയുന്ന പൂവനം
ചിരി തൂകി നിൽക്കവേ
കൈക്കുരുന്നായ് നിന്നെ ഇളവേറ്റിടാം
ഇതൾ നീർത്തും പുതിയ പുലർ വേളയിൽ
ഇനി നമ്മൾ ശലഭങ്ങളായ്
വെണ്മതിയേ മുകിലഴകേ
അരികിൽ ഞാൻ ഈണമാകാം
ഒരു തൂവൽച്ചിറകായ് നാം
അതിലോലം കാറ്റിലാടീ
ആ, ആ
പ, പ, പ്പ, പ്പ, പ്പ, പ്പ, പാ, പ
പ, പ, പ്പ, പ്പ, പ്പ, പ്പ, പാ, പ
ഉയിരിൻ്റെ കൂട്ടിലെ നനവാർന്ന തന്ത്രിയിൽ
മധുരാഗം നീ തൊട്ടുണർത്തിയോ?
വെയിലേറ്റു വാടുമെൻ കനവിൻ്റെ പീലികൾ
കതിരാടീ നീ വന്ന മാത്രയിൽ
പ്രണയാർദ്രം ഈ സാന്ദ്രതീരം
ഇനി നമ്മൾ നിറസന്ധ്യയായ്
വെണ്മതിയേ മുകിലഴകേ
അരികിൽ ഞാൻ ഈണമാകാം
ഒരു തൂവൽച്ചിറകായ് നാം
അതിലോലം കാറ്റിലാടി