Выберите трек для воспроизведения
ദേവസുത സന്തതികളെ വിശുദ്ധരെ
ദേവപുരവാസികളോടെന്നു ചേർന്നിടും
ശോഭനപുരമതിൽ രാജനോടുകൂടെ നാം
മോദാൽ വസിപ്പാൻ പോകാം നമുക്ക്
Devasutha santhathikale Visudhare
Devapura vasikalodonnu chernnidum
Sobhanapuramathil Rajanodu koode naam
Modhal vasippan pokam namukku
അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർ
കാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്
ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകി
വിളിച്ചിടുന്നു പോകാം നമുക്ക്
Akkare nadethiya visudha sanghakaar
Kaathu parkunnundu naamum chernniduvanay
Aanandhakaram neetti ettam punchiri thooki
Vilichidunu pokam namukku
ദൂതർസംഘം ഹല്ലേലുയ്യാ പാടി ആർക്കുന്നു
വിശ്രമം കൂടാതെ ഖെറുബി സ്രാഫികളിതാ
ഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെ
പോകാം നമുക്ക് സീയോൻപുരിയിൽ
Dhoothar sangham Hallelujah paadiyaarkunnu
Visramam koodathe kherubi sraphikalitha
Geethamodhamodennum vaazhthidunnu Parane
Pokam namuku Sionpuriyil
തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണ-
പട്ടണക്കാരായവരെ എന്നു കണ്ടിടും
മുത്തുഗോപുരങ്ങളാൽ ശോഭനതെരുക്കളെ
കാണുന്നുണ്ടതാൽ പ്രഭാപുരത്തെ
Thullayamilla thejasil vilangidum sworna-
Pattanakarayavare ennu kandidum
Muthu gopurangalal sobhana therukkale
Kanunnundathal prabhapurathe
അന്ധതയകന്നനന്ത നിത്യരാജ്യമെ-ഇഹെ
അന്ധകാര സിന്ധുവിലുഴന്നിടുന്നെങ്ങൾ
എന്നയച്ചിടും തവ നീതിയിൻ കതിരോനെ
താമസിക്കല്ലെ സീയോൻ രാജാവെ
Andhathayakannanantha Nithyarajyame-
Iha andhakare sindhuvil uzhannidunnengal
Ennayachidum thava neethiyin kathirone
Thamasikkalle Sionrajave