Выберите трек для воспроизведения
ചിറകുകളായ് ഇന്നിരു മാനസം...
പയ്യെ പയ്യെ ഒരു പ്രാവുപോലെ നാം
വിലോലമീ കാറ്റിനോടു കൂടെ ഒഴുകി
വിഹായസ്സിൽ ഒരാനന്ദയാനം പറന്ന് പറന്ന്
നിലാവിൽ... തൊടുന്നേതു വെൺതാരകം
നെഞ്ചിലുള്ള നോവിരുട്ടു മാഞ്ഞീടാൻ
നീയിന്നെൻ ഉയിരിൻ ചൂടിൽ
നനവായ് കിനിയും മഴമേഘമായി...
തുലാവർഷം ഇല ചാർത്തിൽ ഈറൻ നിമിഷമെഴുതി
കിനാവെന്നു തോന്നുന്നൊരീ മാത്രകൾ...
കാത്തുകാത്തിരുന്നു നമ്മൾ ഏറെ നാൾ
നീയെന്നിൽ... ഉറവായ് മാറി...
തളിരായ് മലരായ് തുടിപ്പാർന്നു ഞാനും
വിദൂരങ്ങൾ അലിഞ്ഞുള്ള യാനം പറന്ന് പറന്ന്
ചിറകുകളായ് ഇന്നിരു മാനസം
പയ്യെ പയ്യെ ഒരു പ്രാവുപോലെ നാം
വിലോലമീ കാറ്റിനോട് കൂടെ ഒഴുകി
വിഹായസ്സിൽ ഒരാനന്ദയാനം പറന്ന് പറന്ന്