Выберите трек для воспроизведения
നിഴലറിയാതെ നിറമണിയും
ഒരുപിടി കനവിലായി നിൻ മുഖം
മനമറിയാതെ നിനവുകളിൽ
ഇരവിലെ കുളിരുപോൽ നീ വരും
നിഴലറിയാതെ നിറമണിയും
ഒരുപിടി കനവിലായി നിൻ മുഖം
മനമറിയാതെ നിനവുകളിൽ
ഇരവിലെ കുളിരുപോൽ നീ വരും
ഇനിയൊരു ജന്മമെൻ മനസ്സിലായി ചേരുമോ
ചിരിമഴയുമായ് പുലരൊളിയുമായ് വീണ്ടും
നീയോ (നീയോ) മിഴി നിറയുമീറൻ കണം
നീയോ (നീയോ) കാർമുകിലുമൂടും തിങ്കളും
നീയോ (നീയോ) പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം
നറുമഴപോലെ ചെറു ചിരിയായ്
ഇനിയവൾ അകലെ മായും ദിനം
വഴിയറിയാതിന്നലയുകയായ്
ഒരുപിടി കനലിലാളും മനം
പുലരിയിലാർദ്രമായ് തലോടുവാൻ പോരുമോ
മിഴിയിണയിലെ പുതുപുലരിയായ് വീണ്ടും
നീയോ (നീയോ) മിഴി നിറയുമീറൻ കണം
നീയോ (നീയോ) കാർമുകിലുമൂടും തിങ്കളും
നീയോ (നീയോ) പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം
ഓ ഓ ഓ ഓ
വിരൽത്തുമ്പു തേടുമേതോ
മോഹം അകലെ മായവേ
പാടാത്ത പാട്ടായ് നീയും
തീ കായുമീ നേരമായ്
ചാരത്തു ഞാനെന്നാലും
നീ ആരെ തേടും ദൂരെയായ്
തിര പുൽകുന്നൊരീ
മണ്ണും അലിഞ്ഞീടുമോ
നീയോ (നീയോ) മിഴി നിറയുമീറൻ കണം
നീയോ (നീയോ) കാർമുകിലുമൂടും തിങ്കളും
നീയോ (നീയോ) പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം