Выберите трек для воспроизведения

ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകേ
നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം
ജന്മങ്ങളായ് പുണ്യോദയങ്ങളായ്കൈവന്ന നാളുകൾ
കണ്ണീരുമായ് കാണാക്കിനാക്കളായ് നീ തന്നൊരാശകൾ
തിരതല്ലുമേതു കടലായ് ഞാൻ പിടയുന്നതേതു ചിറകായ് ഞാൻ
പ്രാണൻ്റെ നോവിൽ വിടപറയും കിളിമകളായ്എങ്ങു പോയി നീ
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം
വർണ്ണങ്ങളായ് പുഷ്പ്പോത്സവങ്ങളായ് നീ എൻ്റെ വാടിയിൽ
സംഗീതമായ് സ്വപ്നാടനങ്ങളിൽ നീ എൻ്റെ ജീവനിൽ
അലയുന്നതേതു മുകിലായ് ഞാൻ
അണയുന്നതേതു തിരിയായ് ഞാൻ
ഏകാന്ത രാവിൽ കനലെരിയും കഥ തുടരാൻ എങ്ങു പോയി നീ
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകേ
നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം (ഉം)
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം (ഉം)