വാചാലം എൻ മൗനവും നിൻ മൗനവും
തേനൂറും സ്വപ്നങ്ങളും പുഷ്പങ്ങളും
വാചാലം വാചാലം
വാചാലം എൻ മൗനവും നിൻ മൗനവും
തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും
വാചാലം വാചാലം
ഒരു വയൽ പക്ഷിയായ് പൂഞ്ചിറകിന്മേൽ
ഉയരുന്നൂ ഞാൻ ഉയരുന്നൂ
ഒരു മണിത്തെന്നലായ് താഴ്വരയാകെ
തഴുകുന്നൂ നീ തഴുകുന്നൂ
മണിമുളം കുഴലിതാ
കാടാകവേ സംഗീതം
കുളിരിളം തളിരിതാ
കാടാകവേ രോമാഞ്ചം
വാചാലം എൻ മൗനവും നിൻ മൗനവും
തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും
വാചാലം വാചാലം
ഒരു മുളം തത്തയായ് ഇളവേൽക്കുന്നൂ
ഓരിലയീരില നുകരുന്നൂ
ഋതുമതിപ്പൂവുകൾ താളമിടുന്നൂ
ഹൃദയം താനെ പാടുന്നൂ
മണിമുളം കുഴലിതാ
കാടാകവേ സംഗീതം
കുളിരിളം തളിരിതാ
കാടാകവേ രോമാഞ്ചം
വാചാലം എൻ മൗനവും നിൻ മൗനവും
തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും
വാചാലം വാചാലം
ഉം ഹം ഉം ഹം