Выберите трек для воспроизведения
മഞ്ഞിൽ കുളിച്ച മലമുകളിൽ
പൊന്തി കളിക്കും വെണ്മുകിലേ
കാറ്റിന്നലയിൽ കടലിൻ തിരയിൽ
സുവിശേഷ സന്ദേശമെത്തിക്കൂ
മഞ്ഞിൽ കുളിച്ച മലമുകളിൽ
പൊന്തി കളിക്കും വെണ്മുകിലേ
കാറ്റിന്നലയിൽ കടലിൻ തിരയിൽ
സുവിശേഷ സന്ദേശമെത്തിക്കൂ
ഗിരിഗീതയിലെ വ്യാഖ്യാനങ്ങൾ
ഉപദേശമായ് തന്ന ഗുരുനാഥാ
ഗിരിഗീതയിലെ വ്യാഖ്യാനങ്ങൾ
ഉപദേശമായ് തന്ന ഗുരുനാഥാ
പശ്ചാത്തജീത്യം പാപംത്യജീത്യം
നേടുന്നു നിന്നിലാനന്ദം
മഞ്ഞിൽ കുളിച്ച മലമുകളിൽ
പൊന്തി കളിക്കും വെണ്മുകിലേ
കാറ്റിന്നലയിൽ കടലിൻ തിരയിൽ
സുവിശേഷ സന്ദേശമെത്തിക്കൂ
നിര്‍മ്മല ഹൃദയര്ക്കനശ്വര ഭാഗ്യം
അവകാശമായ് തന്ന ജഗദീശാ
നിര്‍മ്മല ഹൃദയര്ക്കനശ്വര ഭാഗ്യം
അവകാശമായ് തന്ന ജഗദീശാ
സത്യം പുണര്‍ന്നും സ്നേഹം നുകര്‍ന്നും
ഞങ്ങൾ വരുന്നു പിന്നാലെ
മഞ്ഞിൽ കുളിച്ച മലമുകളിൽ
പൊന്തി കളിക്കും വെണ്മുകിലേ
കാറ്റിന്നലയിൽ കടലിൻ തിരയിൽ
സുവിശേഷ സന്ദേശമെത്തിക്കൂ