Выберите трек для воспроизведения
Сингл / Трек
പുതുമഴ വീണ പോലൊരാൾ
അരികിലിരുന്ന രാത്രിയിൽ
ഹൃദയമൊരേ നിലാ നദി
ചിറകുകൾ മെല്ലെ നീർത്തിതാ
ചിരി മണിമാല കോർത്തിതാ
നിറയുകയായ് മനം, സ്വയം
വാ പോയിടാം കാണാത്ത ദൂരങ്ങളിൽ
രണ്ടോമൽ ഛായം തൊടും മേഘമായ്
പുതിയൊരു പിറവിയിൽ
ചേക്കേറിടാം മഞ്ഞാർന്ന പൂക്കൊമ്പിലായ്
നോവോർമ്മ മാഞ്ഞീടുമാ ശ്വാസമായ്
(ഗ-ഗ-പ-മ-ഗ-രി-ഗ)
(സ-രി-രി-രി-ഗ-രി-ഗ)
(ഗ-ഗ-പ-മ-ഗ-രി-ഗ)
(പ-സ-നി-പ-ധ-നി-സ)
(ഗ-ഗ-പ-മ-ഗ-രി-ഗ)
(പ-സ-നി-നി-സ)
ഏതൊരു വാനമൊഴിഞ്ഞേ
വീണൊരു താരകമീ ഞാൻ
തിരയേണ്ടതാരെ വീണ്ടും?
പാതകളറിയാതിന്നും കൂടണയാനൊരു മോഹം
നനവായി നിന്നെ കണ്ണിൽ
തിരക്കിലും തിരക്കുവാൻ അടുത്തൊരാളില്ലേ?
ഈ തരിമ്പിലും കുറുമ്പിലും ചിരിച്ചിരുന്നില്ലേ?
നീ ഊഞ്ഞാലുപോൽ കൈകൾ നീട്ടീടുമോ?
ഞാനാടുവാൻ പോന്നിടാൻ
പുതുമഴ വീണ പോലൊരാൾ
അരികിലിരുന്ന രാത്രിയിൽ
ഹൃദയമൊരേ നിലാ നദി
ചിറകുകൾ മെല്ലെ നീർത്തിതാ
ചിരി മണിമാല കോർത്തിതാ
നിറയുകയായ് മനം, സ്വയം