Выберите трек для воспроизведения
Сингл / Трек
ഹേയ് മധുചന്ദ്രികേ, നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ?
വാർമണിതെന്നലേ, നിൻ മൃദുമന്ത്രണം
കാതിൽ വന്നൊരുമ്മ തന്നുവോ?
ആയിരം താരമായോർമ്മയിൽ
ആരൊരാൾ പിന്നെയും വന്നുവോ താനേ?
ഹേയ് മധുചന്ദ്രികേ, നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ?
അതിഗൂഢമാം ഒരു സൗരഭം
ആത്മാവിനെ തഴുകുന്നുവോ?
പറയാതെയെൻ പടിവാതിലിൽ
ആരോ, ആരോ അണയുന്നുവോ?
മൂകമിതെൻ ഇടനാഴിയിൽ
കാൽപദം ചേരും നാദം
പേരറിയാൻ കഴിയാത്തൊരാ
തോന്നലിൽ പൂവായ് ഞാനും
ശുഭഗീതമായ് ഒരു പെൺകുയിൽ
ശീലാന്തിയിൽ കുറുകീടവെ
അവിചാരിതം വരവായി നീ
വർഷം പോലെ അനുരാഗമേ
ജീവനിതിൽ ജലതാളമായ്
ഗാനമായ് മാറി മൗനo
പാതിരയിൽ പകലാകെയും
സാന്ദ്രമായ് താനെ ഉള്ളം
ഹേയ് മധുചന്ദ്രികേ, നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ?
വാർമണിതെന്നലേ, നിൻ മൃദുമന്ത്രണം
കാതിൽ വന്നൊരുമ്മ തന്നുവോ?
ആയിരം താരമായോർമ്മയിൽ
ആരൊരാൾ പിന്നെയും വന്നുവോ താനേ?