Выберите трек для воспроизведения
അകലെ അകലെ അലയുന്ന മേഘങ്ങളേ
പൊഴിയൂ പൊഴിയൂ ഒരു തുള്ളി ജീവാമൃതം
ഇരുൾ മൂടുമീ വീഥിയിൽ
നിറദീപവും മാഞ്ഞുവോ
ഇരുൾ മൂടുമീ വീഥിയിൽ
നിറദീപവും മാഞ്ഞുവോ
അകലെ അകലെ അലയുന്ന മേഘങ്ങളേ
അകലെ
ഉതിർന്നൊരെൻ കണ്ണീർമുത്തേ
നിനക്കെന്തു നൽകും ഞാൻ
മിഴിത്തുമ്പിലീറൻ ചൂടും മലർത്തിങ്കളേ
ഉതിർന്നൊരെൻ കണ്ണീർമുത്തേ
നിനക്കെന്തു നൽകും ഞാൻ
മിഴിത്തുമ്പിലീറൻ ചൂടും മലർത്തിങ്കളേ
നോവുമീ രാവുകൾ നീ മറന്നീടുമോ
നോവുമീ രാവുകൾ നീ മറന്നീടുമോ
അകലെ അകലെ അലയുന്ന മേഘങ്ങളേ
അകലെ
ഉടഞ്ഞൊരീ ജന്മം നീട്ടി
വരം കാത്തു നില്പൂ ഞാൻ
വിളക്കേന്തി വന്നാലും നീ കിളിക്കൊഞ്ചലായ്
ഉടഞ്ഞൊരീ ജന്മം നീട്ടി
വരം കാത്തു നില്പൂ ഞാൻ
വിളക്കേന്തി വന്നാലും നീ കിളിക്കൊഞ്ചലായ്
പാവമെൻ നെഞ്ചിലും നീയുറങ്ങീടുമോ
പാവമെൻ നെഞ്ചിലും നീയുറങ്ങീടുമോ
അകലെ അകലെ അലയുന്ന മേഘങ്ങളേ
പൊഴിയൂ പൊഴിയൂ ഒരു തുള്ളി ജീവാമൃതം
ഇരുൾ മൂടുമീ വീഥിയിൽ
നിറദീപവും മാഞ്ഞുവോ
ഇരുൾ മൂടുമീ വീഥിയിൽ
നിറദീപവും മാഞ്ഞുവോ
അകലെ അകലെ അലയുന്ന മേഘങ്ങളേ
അകലെ