Выберите трек для воспроизведения
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെ ഏതോ കിനാവുപോലെ
മനമറിയാതെ പാറിയെൻ മനസ്സരസ്സോരം
പ്രണയനിലാക്കിളി നീ ശഹാന പാടി
ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാഗം
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെ ഏതോ കിനാവുപോലെ
കണ് ചിമ്മിയോ നിന് ജാലകം
ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ
കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിൻ്റെ കാല്‍താളവും
തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന് തേന്‍ തേടി
പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കണ് കോണില്‍ മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്പ്പൂ മുന്നില്‍
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെ ഏതോ കിനാവുപോലെ
തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ
പൂന്തേനിനും മധുരം തരും അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ
ഇന്നെന്‍ ഉള്ളില്‍ ചാഞ്ചാടും കാണാ സ്വപ്ന പൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ
ഓരോ തീരം തേടാതെ ഓള ചില്ലില്‍ നീന്താതെ
ഈറന്‍ ചുണ്ടില്‍ മൂളാതൊരീണം തരൂ
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെ ഏതോ കിനാവുപോലെ
മനമറിയാതെ പാറിയെൻ മനസ്സരസ്സോരം
പ്രണയനിലാക്കിളി നീ ശഹാന പാടി
ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാഗം
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെ ഏതോ കിനാവുപോലെ