Выберите трек для воспроизведения

താഴ്വാരം മേലാകേ ചൂടുകയായ് മൗനം
പാഴ്ത്താരം പാരാകെ തേടുകയായ് മൂകം
ഇന്നീ നെഞ്ചകം നോവും ഈ വിങ്ങലോ
വേദന
താഴ്വാരം മേലാകേ ചൂടുകയായ് മൗനം
പാഴ്ത്താരം പാരാകെ
ഏ നാ ആ
കൺകളിൽ വാരിധങ്ങൾ വന്നു മൂടുന്നു
കൈകളിൽ നിന്നു നേരം തെന്നി മാറുന്നു
അകലേ (അകലേ)
പ്രാണനേ
പോകും ഈ വഴി നിന്നിലായ്
ചേരുമോ ചേരുമോ (ആ)
താഴ്വാരം മേലാകേ ചൂടുകയായ് മൗനം
ഓ പാഴ്ത്താരം പാരാകെ
മുകിൽ നിലാവിനെ മറയും നേരം
വിജനമീ വഴി വലയും നേരം
പതറരുതേ ചുവടുകളേ
സമയമേറെയും അകലും നേരം
ഹൃദയതാളം മുറുകും നേരം
പലവഴിയേ മറയരുതേ
കരൾ കൊണ്ടോ തടുത്തതല്ലേ കുരുന്നേ
വരം കൊണ്ടേ തിരിച്ചു നേടും
വരും നാളിൽ കരുതലോടെ
ജീവനേ
കാവലായ് നിന്നിടാം എന്നുമേ (ഏ)
താഴ്വാരം മേലാകേ ചൂടുകയായ് മൗനം
ഓ പാഴ്ത്താരം പാരാകെ തേടുകയായ് മൂകം
ഇന്നീ നെഞ്ചകം നോവും ഈ വിങ്ങലോ
വേദന
ആ നാ ആ