Выберите трек для воспроизведения
എൻ ഖൽബിൽ ഉള്ളോരു പെണ്ണാണ്
മോഞ്ചുള്ള മുഖമുള്ള സുഹറ
എൻ കിനാവിൽ ഉള്ളോരു പെണ്ണാണ്
കരിമഷിക്കണ്ണുള്ള സുഹറ
തരിവളയിട്ട കൈയ്യാലൊപ്പന പാടുവാൻ
നാണമുള്ളോരു പെണ്ണ്
തരിവളയിട്ട കൈയ്യാലൊപ്പന പാടുവാൻ
നാണമുള്ളോരു പെണ്ണ്
അവൾ നാണമുള്ളോരു പെണ്ണ്
നാണമുള്ളോരു പെണ്ണ്
(സുഹറ ആഹ ആഹ,
സുഹറ എൻ കന്നിത്തേൻകനി ആഹ ആഹ
സുഹറ തനിത്തിങ്കൾ പൂങ്കിളി ആഹ ആഹ
ആഹ ആഹ, സുഹറ എൻ കന്നിത്തേൻകനി ആഹ ആഹ
സുഹറ തനിത്തിങ്കൾ പൂങ്കിളി ആഹ ആഹ)
കിളിവാതിൽ പാളിയിലൂടെൻ
കണ്ണുകൾ നിന്നെ തിരഞ്ഞിടുമ്പോൾ
ഒളികണ്ണാൽ നീയെൻ കണ്ണിനു
മുത്തം തന്നില്ലേ
കിളിവാതിൽ പാളിയിലൂടെൻ
കണ്ണുകൾ നിന്നെ തിരഞ്ഞിടുമ്പോൾ
ഒളികണ്ണാൽ നീയെൻ കണ്ണിനു
മുത്തം തന്നില്ലേ
നീയതു എറിഞ്ഞു തന്നില്ലേ
നീലാകാശത്തു, നിറമഴ പെയ്യുമ്പോൾ
നീയെൻ്റെ ചാരത്തു വേണം
നറുമുല്ലച്ചിരിയേന്തി പൂന്തിങ്കൾ പെണ്മണിയേ
സ്നേഹമായി നീ നിറയേണം
മഴത്തുള്ളി വിരിച്ചുള്ള
പച്ചപ്പുല്ലിൻ മെത്ത കൊണ്ടൊരു
മണിയറ തീർക്കാം ഞാൻ
നമുക്കായി മണിയറ തീർക്കാം ഞാൻ
എൻ ഖൽബിൽ ഉള്ളോരു പെണ്ണാണ്
മോഞ്ചുള്ള മുഖമുള്ള സുഹറ
എൻ കിനാവിൽ ഉള്ളോരു പെണ്ണാണ്
കരിമഷിക്കണ്ണുള്ള സുഹറ
തരിവളയിട്ട കൈയ്യാലൊപ്പന പാടുവാൻ
നാണമുള്ളോരു പെണ്ണ്
തരിവളയിട്ട കൈയ്യാലൊപ്പന പാടുവാൻ
നാണമുള്ളോരു പെണ്ണ്
അവൾ നാണമുള്ളോരു പെണ്ണ്
നാണമുള്ളോരു പെണ്ണ്