ഉം ഉം ഉം ഉം
ചാഞ്ചാടിയാടീ ഉറങ്ങു നീ
ചരിഞ്ഞാടിയാടീ ഉറങ്ങു നീ
ആകാശത്തൂഞ്ഞാൽ ആട് നീ
കാണാക്കിനാക്കണ്ടുറങ്ങു നീ
ചാഞ്ചാടിയാടീ ഉറങ്ങു നീ
ചരിഞ്ഞാടിയാടീ ഉറങ്ങു നീ
ആകാശത്തൂഞ്ഞാൽ ആട് നീ
കാണാക്കിനാക്കണ്ടുറങ്ങു നീ
അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം
കൽക്കണ്ട കുന്നൊന്നു കാണായ് വരും
കൽക്കണ്ട കുന്നിൻ്റെ ഉച്ചീല് ചെല്ലുമ്പം
അമ്പിളി തമ്പ്രാൻ്റെ കോലോം കാണാം
ആ കോലോത്തെത്തുമ്പോൾ
അവിടെ എന്തൊരു രസമെന്നൊ
പാൽക്കാവടിയുണ്ട് അരികെ
പായസപ്പുഴയുണ്ട് അവിടെ
കാത്തുകാത്തൊരമ്മയിരിപ്പുണ്ട്
ചാഞ്ചാടിയാടീ ഉറങ്ങു നീ
ചരിഞ്ഞാടിയാടീ ഉറങ്ങു നീ
ആകാശത്തൂഞ്ഞാൽ ആട് നീ
കാണാക്കിനാക്കണ്ടുറങ്ങു നീ
അമ്മ നടക്കുമ്പോൾ ആകാശ ചെമ്പൊന്നിൻ
ചിലമ്പാകെ ചിലമ്പുന്ന പാദസ്വരം
അമ്മേടെ കയ്യിലെ കിങ്ങിണിക്കളിപ്പാട്ടം
കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി
ആ പെട്ടി തുറന്നാലോ അതിലായിരം നക്ഷത്രം
ആ നക്ഷത്രക്കൂട്ടിൽ നിറയെ സ്നേഹപ്പൂങ്കിളികൾ
കിളിപാടും പാട്ടിലൊരമ്മ മനസ്സുണ്ട്
ചാഞ്ചാടിയാടീ ഉറങ്ങു നീ
ചരിഞ്ഞാടിയാടീ ഉറങ്ങു നീ
ആകാശത്തൂഞ്ഞാൽ ആട് നീ
കാണാക്കിനാക്കണ്ടുറങ്ങു നീ
ചാഞ്ചാടിയാടീ ഉറങ്ങു നീ
ചരിഞ്ഞാടിയാടീ ഉറങ്ങു നീ
ആകാശത്തൂഞ്ഞാലാട് നീ
കാണാക്കിനാക്കണ്ടുറങ്ങു നീ