തങ്കമനസ്സിൻ പീലിക്കടവിലെ താമരപ്പെൺപൂവേ
നിൻ്റെ കിനാവിൻ രാജകുമാരനൊരാവണിത്തേരുണ്ടോ
തങ്കമനസ്സിൻ പീലിക്കടവിലെ താമരപ്പെൺപൂവേ
നിൻ്റെ കിനാവിൻ രാജകുമാരനൊരാവണിത്തേരുണ്ടോ
ചന്ദന മേടുണ്ടോ കൊട്ടാരക്കെട്ടുണ്ടോ
കാണാച്ചെപ്പുണ്ടോ വേളിപ്പൊന്നുണ്ടോ
തീരാപൊൻക്കനവിൻ മായാജാലമുണ്ടോ
തങ്കമനസ്സിൻ പീലിക്കടവിലെ താമരപ്പെൺപൂവേ
നിൻ്റെ കിനാവിൻ രാജകുമാരനൊരാവണിത്തേരുണ്ടോ
എന്തിനു നീ ഈ സൂര്യനെ നോക്കി
പുഞ്ചിരി തൂകി പൂവേ പുഞ്ചിരി തൂകി പൂവേ
എന്തിനു നീ ഈ മാനം നോക്കി
കുങ്കുമം തൂവി സന്ധ്യേ കുങ്കുമം തൂവി സന്ധ്യേ
ഇരുളകലുമ്പോൾ പൊരുളറിയുമ്പോൾ
എന്തിനു നീയിന്നിതു വഴി വന്നൂ
പൊന്നണിഞ്ഞു വന്ന പൊൻ മലരേ ഓ
തങ്കമനസ്സിൻ പീലിക്കടവിലെ താമരപ്പെൺപൂവേ
നിൻ്റെ കിനാവിൻ രാജകുമാരനൊരാവണിത്തേരുണ്ടോ
അക്കരക്കാവിൽ ഇക്കരക്കാവിൽ
ഇത്തിരി സ്വപ്നം പൂത്തോ ഇത്തിരി സ്വപ്നം പൊത്തോ
സ്നേഹ കൊതുമ്പിൽ തൊട്ടു തുഴഞ്ഞൂ
വന്നോ ദേവകുമാരൻ വന്നോ ദേവകുമാരൻ
നാവറിയാതെ മനമറിയാതെ
നാടറിയാതെ വീടറിയാതെ
പൂവണിഞ്ഞതേതു തേൻ പുലരി ഓ