Сингл / Трек
താരര തക് തം തം താരര തക് തം തം
കസവണിയും കനവുകളിൽ
ഖിസ പറയുന്നവളാരാണ്
കൊലുസ്സിൻ്റെ താളം എന്താണ്
കാതോരം ഇശൽ നാദമാകും ശീലാണ്
കരിമിഴിയും കിളിമൊഴിയും
കലപില കൂടണ കാടാണ്
ഇടനെഞ്ചിൻ ഉള്ളിൽ ഓളാണ്
എന്നാലും ഇടം തേടും സ്വർഗം എങ്ങാണ്
ആ പത്തരമാറ്റവളെൻ്റെ കിനാക്കടവത്ത്
വന്നൊരു പെണ്ണാണ്
ഇന്നൊത്തിരി മോഹമണൽ തരികൾ
ഈ നെഞ്ചിലാഴ്ന്നു കിടപ്പാണ്
ഈ മെത്തയിലെന്നെ ഇരുത്തിയ രാവു
വെളുക്കുവോളം ഉറപ്പാണ്
അവളെത്തണ നേരമിരുട്ട് തെളിഞ്ഞ്
നിലാവുദിച്ചത് പോലാണ്
ആ ഖൽബിനകത്തോ പാത്തുമ്മ ബീയാത്തുമ്മ
ഓത്തിനിരുത്തിയാ പാത്തുമ്മ ബയ്യാത്തുമ്മ
മൂത്തു പഴുത്താ മൂത്തുമ്മ അല്ലാൻ്റെമ്മ
ആശ പെരുത്താപാത്തുമ്മ ആരാന്റുമ്മ
ആന മെലിഞ്ഞാൽ ആരാൻ്റെ തോളേലേറ്റും
ഓള് പറഞ്ഞാ ഞാനെൻറെ ശീലം മാറ്റും
പാത്തു പതുങ്ങും പാത്തുമ്മ ബീയാത്തുമ്മ
ഖൽബിനകത്തവളെത്തുമ്പോൾ വല്ലാത്തുമ്മ
താരര തക് തം തം താരര തക് തം തം
കുറുകിയുണർത്തും ഓമൽ പ്രാവിൻ
ചിറകു വിടർത്തും നാണം കണ്ണിൽ
മുഖം പൊത്തിയോടും മാൻപേട ചേലോ
കരളിലൊളിക്കും മോഹം നീയോ
കതകു തുറക്കും കനവിൽ ഏതോ
നിലാവെട്ടമായ് നീ മാറും നേരാണോ
കൂട്ടിരിക്കും കാലം നിന്നെ
ഓമനിക്കും രാവിന്നെന്തേ
പുലർക്കാല വെട്ടം തേടാതെ നീ പോരും
കിനാവിൻ്റെ തട്ടം മാറ്റാതെ
ആ പത്തരമാറ്റവളെൻ്റെ കിനാക്കടവത്ത്
വന്നൊരു പെണ്ണാണ്
ഇന്നൊത്തിരി മോഹമണൽ തരികൾ
ഈ നെഞ്ചിലാഴ്ന്നു കിടപ്പാണ്
ഈ നെഞ്ചിനകത്ത് മലർന്ന് കിടന്ന്
പിടഞ്ഞതോ മൊഹബ്ബത്താണ്
ഈ രാക്കുടിലും പകലിൻ മുകിലും
ഓളെന്ന തോന്നലെനിക്കാണ്
മിഴി നിറയാതെ മോഹം പെയ്യും
മഴ നനയാതെ ഞാനും നീയും
നിഴൽ പോലും ഒന്നായ് ചേരും രാവെങ്ങോ
കടലിളകും പോൽ ഉള്ളിൽ നീയോ
കളിമൊഴി ചൊല്ലാൻ പോരില്ലെന്നോ
കവിൾ ചോപ്പിൽ മുത്തം നൽകും നാളെന്നോ
കാത്തിരിക്കും കാലം നമ്മെ
കോർത്തെടുത്തു നൂലിൽ അന്നേ
പൊരുത്തം മനസ്സോണ്ടോന്നാണെ
നാമന്നേ നമുക്കുള്ള സ്വർഗ്ഗം തീർത്തില്ലേ
ആ പത്തരമാറ്റവളെൻ്റെ കിനാക്കടവത്ത്
വന്നൊരു പെണ്ണാണ്
ഇന്നൊത്തിരി മോഹമണൽ തരികൾ
ഈ നെഞ്ചിലാഴ്ന്നു കിടപ്പാണ്
ഈ നെഞ്ചിനകത്ത് മലർന്ന് കിടന്ന്
പിടഞ്ഞതോ മൊഹബ്ബത്താണ്
ഈ രാക്കുടിലും പകലിൻ മുകിലും
ഓളെന്ന തോന്നലെനിക്കാണ്
കസവണിയും കനവുകളിൽ
ഖിസ പറയുന്നവളാരാണ്
കൊലുസ്സിൻ്റെ താളം എന്താണ്
കാതോരം ഇശൽ നാദമാകും ശീലാണ്
ആ ഖൽബിനകത്തോ പാത്തുമ്മ ബീയാത്തുമ്മ
ഓത്തിനിരുത്തിയാ പാത്തുമ്മ ബയ്യാത്തുമ്മ
മൂത്തു പഴുത്താ മൂത്തുമ്മ അല്ലാന്റുമ്മ
ആശ പെരുത്താപാത്തുമ്മ ആരാന്റുമ്മ
ആന മെലിഞ്ഞാൽ ആരാൻ്റെ തോളേലേറ്റും
ഓള് പറഞ്ഞാ ഞാനെൻ്റെ ശീലം മാറ്റും
പാത്തു പതുങ്ങും പാത്തുമ്മ ബീയാത്തുമ്മ
ഖൽബിനകത്തവളെത്തുമ്പോൾ വല്ലാത്തുമ്മ