Оберіть трек для відтворення
Сингл / Трек
കണ്ണോടു കണ്ടപ്പോൾ കണ്ടെത്തി ഞാൻ
ആയിരം താരകൾ പൂത്തുവെന്ന്
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞൂ
കാണാതെ വയ്യെന്ന തോന്നലായി
കണ്ടിട്ടും കണ്ടിട്ടും പോരാതായി
തൊട്ടപ്പോൾ ആത്മാവിൽ തേൻ നിറഞ്ഞൂ
പൂപോലെ നീ വിരിഞ്ഞൂ
ഉള്ളിലൊളിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങടെ തുള്ളികളായ്
കണ്ട നേരം കൊണ്ടലായി
കൊണ്ടലിൽ മിന്നലായി
മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണ് നീ
മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണ് നീ
ഈറൻ മുടി കോതി ഒരുങ്ങി
വെണ്ണിലാ ചന്ദനം തൊട്ട്
അത്തിമരച്ചോട്ടിൽ വന്നാൽ
താരക രാവ്
രാവിൽ നിന്റെ പൂമുഖം കണ്ട്
പുളകം കൊണ്ടു നല്ലിളം കാറ്റ്
കണ്ണാടിപ്പുഴയിലെ പൂന്തിരകൾ
നാമല്ലോ തീരത്തെ ഓളങ്ങൾ
തീരാത്ത ദാഹത്തിൻ താളങ്ങൾ
പാരിതിൽ നാം പോയിടാം
വിൺ നദിപോൽ ഒഴുകിടാം
മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണ് നീ
മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണ് നീ
കായൽത്തിരമാലകളാകെ തേടിവന്ന പൂവുകളായി
പുൽക്കൂടിനരികിലായി ചേർന്നിരിക്കാം
ചുംബനപ്പൂവിതളെന്നിൽ ആദ്യാനുഭൂതികളായി
ആദ്യാനുഭൂതികളിൽ ഞാനൊഴുകി
ഞാനില്ല നീയില്ല നമ്മളൊന്നായ്
ഓരോരോ രാവുകളും മോഹനമായ്
നാമൊഴുകീ സ്നേഹമായ്
പ്രിയതരമായൊഴുകീ പ്രണയമായ്
മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണ് നീ
മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണ് നീ