Оберіть трек для відтворення
കനവുകളിൽ പുതുമഴയായി പെയ്തു
നിനവുകളിൽ പൂങ്കനികൾ നെയ്തു
ഈ ജന്മസാഗരം അണയാതെ നോക്കിടാം
നീയെൻ്റെ തണലായി എന്നിലെ നിഴലായി
ഈ സ്നേഹ നൊമ്പരം പിരിയാതെ കാത്തിടാം
നിൻ കൊഞ്ചലായിരം കൊതിയോടെ ചേർത്തിടാം
പുണ്യമേ നീയെന്നും ഉള്ളിലെ ചിറകിലേറി വാ
ഈ സ്നേഹ നൊമ്പരം പിരിയാതെ കാത്തിടാം
രാരീരാരത്താരെ രാര രാരീരാരത്താരെ
രാരീരാരെ രാരെ രാരതാരെ രാരീരാര രാരെ
മൊഴിയായ് പടരും ചിരിയായ്
അറിയാതലിയും പരിഭവമലരേ
നിഴലായ് കണിമലരിതളായ്
ഒഴുകും തിരയായ് അലതൻ നിറമായ്
പതിവായ് ഞാൻ പാടും പാട്ടുകളുടെ ഈണത്തിൽ
കുയിലായ് നീ മൂളും എതിർ പാട്ടിൻ താളത്തിൽ
പതിവായ് ഞാൻ പാടും പാട്ടുകളുടെ ഈണത്തിൽ
കുയിലായ് നീ മൂളും എതിർ പാട്ടിൻ താളത്തിൽ
ഒരു നേരമെങ്കിലും കൊതിയോടെ കണ്ടിടാൻ
കനവുകളിൽ പുതുമഴയായ് പെയ്തു
നിനവുകളിൽ പൂങ്കനികൾ നെയ്തു
ഈ ജന്മസാഗരം അണയാതെ നോക്കിടാം
നീയെൻ്റെ തണലായ് എന്നിലെ നിഴലായ്
ഈ സ്നേഹ നൊമ്പരം പിരിയാതെ കാത്തിടാം